തെരഞ്ഞെടുപ്പിലെ ജയം യു.ഡി.എഫ് ഐക്യത്തിന്‍റെ ഫലമെന്ന് ബെന്നി ബെഹന്നാന്‍‍

മാർക്സിസ്റ്റു പാര്‍‍‍‍ട്ടിയുടെ ചങ്കും കരളും പറിച്ച് കൊണ്ട് ബി.ജെ.പി വളരുന്നത് മാർക്സിസ്റ്റു പാർട്ടി മനസ്സിലാക്കണമെന്നും ബെന്നി ബെഹന്നാന്‍...

Update: 2019-05-25 14:30 GMT

ലോക്സഭ തെരഞ്ഞെടുപ്പിലെ ഗംഭീര വിജയം യു.ഡി.എഫിന്റെ ഐക്യത്തോടെയുള്ള പ്രവർത്തനത്തിന്റെ ഫലമെന്ന് യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബെഹന്നാന്‍. ന്യൂനപക്ഷ ഏകീകരണം മാത്രമല്ല, പൊതു സമൂഹത്തിന്റെ പിന്തുണയും യു.ഡി.എഫിന് ലഭിച്ചു.

Full View

അന്ധമായ കോൺഗ്രസ് വിരോധമാണ് എല്‍.ഡി.എഫിന് തിരിച്ചടിയായത്. ന്യൂനപക്ഷ ഏകീകരണം മാത്രമല്ല, പൊതു സമൂഹത്തിന്റെ പിന്തുണയും യു.ഡി.എഫിന് ലഭിച്ചു. ആലത്തൂരിലെ വോട്ട് ഏതെങ്കിലും വിഭാഗത്തിന്റെ മാത്രം അല്ല ചാലക്കുടി മണ്ഡലത്തില്‍ തനിക്ക് ലഭിച്ചത് ന്യൂനപക്ഷ വോട്ടുകള്‍ മാത്രമല്ല ശബരിമല വിഷയത്തിലെടുത്ത സമീപനമാണ് എല്‍.ഡി.എഫിന് തിരിച്ചടിയായതെന്നും ബെന്നി ബെഹന്നാന്‍ പറഞ്ഞു.

Advertising
Advertising

ദേശീയതലത്തിൽ കുറച്ചുകൂടി നേട്ടം പ്രതീക്ഷിച്ചു. മുഖ്യശത്രുവിനെ തിരിച്ചറിയാൻ കഴിയാത്ത മാർക്സിസ്റ്റ് പാർട്ടിയുടെ സമീപനമാണ് അവര്‍ക്ക് തിരിച്ചടിയായത്. മാർക്സിസ്റ്റു പാര്‍‍‍‍ട്ടിയുടെ ചങ്കും കരളും പറിച്ച് കൊണ്ട് ബി.ജെ.പി വളരുന്നത് മാർക്സിസ്റ്റു പാർട്ടി മനസ്സിലാക്കണമെന്നും ബെന്നി ബെഹന്നാന്‍ പറഞ്ഞു.

ശബരിമല വിഷയത്തിലടക്കം സർക്കാരിനോടുളള കടുത്ത വിരോധം യു.ഡി.എഫിന് വോട്ടായി മാറിയെന്ന് എറണാകുളത്ത് ഉജ്ജ്വല വിജയം നേടിയ ഹൈബി ഈഡന്‍ പറഞ്ഞു. എറണാകുളം മണ്ഡലത്തിനായി കൂടുതല്‍ ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കുമെന്ന് ഹൈബി ഈഡന്‍ വ്യക്തമാക്കി.

Tags:    

Similar News