പ്രചാരണ രംഗത്ത് വീണ്ടും സജീവമായി ബെന്നി ബെഹനാന്‍

ഹൃദയാഘാതത്തെ തുടര്‍ന്ന് രണ്ടാഴ്ചയായി വിശ്രമത്തിലായിരുന്നു അദ്ദേഹം.

Update: 2019-04-17 02:35 GMT
Advertising

രണ്ടാഴ്ചത്തെ വിശ്രമത്തിന് ശേഷം പ്രചാരണ രംഗത്ത് സജീവമായി ചാലക്കുടി മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ബെന്നി ബെഹനാന്‍. അങ്കമാലി നിയോജക മണ്ഡലത്തിലായിരുന്നു കഴിഞ്ഞ ദിവസം ബെന്നി ബെഹനാന്റെ പ്രചാരണം.

രാവിലെ അങ്കമാലി റയിൽവേ സ്റ്റേഷനിൽ നിന്നാണ് ബെന്നി ബെഹനാൻ പ്രചാരണം തുടങ്ങിയത്. തുടര്‍ന്ന് മണ്ഡലത്തിലെ വിവിധയിടങ്ങളില്‍ പര്യടനം. വൈകീട്ട് അങ്കമാലി നഗരത്തെ പ്രകമ്പനം കൊള്ളിച്ച റോഡ്ഷോ അരങ്ങേറി.

Full View

റോജി ജോൺ എം.എൽ.എയോടൊപ്പം തുറന്ന വാഹനത്തിലാണ് ബെന്നി ബെഹനാൻ റോഡ് ഷോയില്‍ പങ്കെടുത്തത്. വാഹനത്തില്‍ പ്രത്യേകം തയ്യാറാക്കിയ ഇരിപ്പിടത്തിലിരുന്നാണ് സ്ഥാനാര്‍ഥി വോട്ടഭ്യര്‍ഥിച്ചത്.

അഞ്ഞൂറോളം ഇരുചക്രവാഹനങ്ങളും വാദ്യമേളങ്ങളും റോഡ് ഷോയ്ക്ക് കൊഴുപ്പേകി. ഹൃദയാഘാതത്തെ തുടര്‍ന്ന് രണ്ടാഴ്ചയായി വിശ്രമത്തിലായിരുന്നു അദ്ദേഹം. പ്രചരണം അവസാന ഘട്ടത്തിലേക്ക് നീങ്ങുമ്പോള്‍ വരും ദിവസങ്ങളില്‍ പ്രചാരണ രംഗത്ത് സജീവമാകാനാണ് ബെന്നി ബെഹനാന്റെ തീരുമാനം.

Tags:    

Similar News