ശബരിമലയില്‍ ഊന്നി അമിത് ഷായുടെ പ്രചാരണം

ശബരിമലയിലെ ആചാരസംരക്ഷണം ഉറപ്പാക്കാന്‍ കേന്ദ്രനേതൃത്വം വിശ്വാസികളോടൊപ്പം ഉണ്ടാകുമെന്നും അമിത് ഷാ പറഞ്ഞു

Update: 2019-04-17 02:44 GMT
Advertising

ശബരിമല വിഷയത്തിലെ സുപ്രീം കോടതി വിധി നടപ്പാക്കാന്‍ കേരള സര്‍ക്കാരിന് എന്തിനാണ് ഇത്ര വ്യഗ്രതയെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ശബരിമലയിലെ ആചാര സംരക്ഷണം ഉറപ്പാക്കാന്‍ കേന്ദ്ര നേതൃത്വം വിശ്വാസികളോടൊപ്പം ഉണ്ടാകുമെന്നും അമിത് ഷാ പറഞ്ഞു. എന്‍.ഡി.എ സ്ഥാനാര്‍ഥികളുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേരളത്തിലെത്തിയതായിരുന്നു അമിത് ഷാ.

സി.പി.എം കേരളത്തില്‍ ആള്‍ക്കൂട്ട ആക്രമണങ്ങള്‍ നടത്തുന്നു. കമ്മ്യൂണിസ്റ്റുകാര്‍ നടത്തുന്ന കൊലപാതകങ്ങള്‍ക്കെതിരെ ഒരു മനുഷ്യാവകാശ പ്രവര്‍ത്തകനും ശബ്ദമുയര്‍ത്താത്തത് എന്താണെന്ന് അമിത് ഷാ ചോദിച്ചു. ആലുവ അത്താണിയിലെ പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എറണാകുളം, ചാലക്കുടി മണ്ഡലത്തിലെ എന്‍.ഡി.എ സ്ഥാനാര്‍ഥികളും മുതിര്‍ന്ന നേതാക്കളും സമ്മേളനത്തില്‍ പങ്കെടുത്തു.

Full View

തൃശൂരിലെ സ്ഥാനാര്‍ഥി സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിലാണ് അമിത് ഷാ ആദ്യം പങ്കെടുത്തത്. പ്രളയ ദുരിതാശ്വാസത്തിന് കേന്ദ്ര സര്‍ക്കാര്‍ കൈമാറിയ പണം സംസ്ഥാന സര്‍ക്കാര്‍ വേണ്ട രീതിയില്‍ ഉപയോഗിച്ചില്ലെന്ന് അമിത് ഷാ തൃശൂരില്‍ പറഞ്ഞു. സ്ഥാനാര്‍ഥി സുരേഷ് ഗോപി, വി മുരളീധരന്‍ തുടങ്ങിയവര്‍ സംസാരിച്ചു. കേരളത്തില്‍ നിന്ന് എന്‍.ഡി.എക്ക് ഒന്നിലധികം എംപിമാരുണ്ടാകുമെന്ന് പ്രഖ്യാപിച്ചാണ് ബി.ജെ.പി അധ്യക്ഷന്‍ മടങ്ങിയത്.

Tags:    

Similar News