പുനലൂരില്‍ ലീഗിനെതിരെ കോൺഗ്രസ് വിമതൻ മത്സരിക്കും
കോൺഗ്രസ് നേതാവ് സഞ്ജയ് ഖാൻ സ്ഥാനാർഥിയാകും.
പുനലൂർ മണ്ഡലത്തിൽ കോൺഗ്രസ് വിമതൻ മത്സരിക്കും. കോൺഗ്രസ് നേതാവ് സഞ്ജയ് ഖാൻ സ്ഥാനാർഥിയാകും. സീറ്റ് മുസ്‍ലിം ലീഗിന് നൽകിയതിൽ പ്രതിഷേധിച്ചാണ് തീരുമാനം.
പുനലൂരില്‍ അബ്ദുറഹ്മാൻ രണ്ടത്താണിയെ മത്സരിപ്പിക്കാനാണ് മുസ്‍ലിം ലീഗ് തീരുമാനിച്ചത്. തിരുവിതാംകൂറിൽ ലീഗ് മത്സരിക്കുന്ന ഏക സീറ്റ് പിടിച്ചടക്കുകയെന്ന ദൗത്യമാണ് അബ്ദുറഹ്മാൻ രണ്ടത്താണിയെ പാര്‍ട്ടിയെ ഏൽപ്പിച്ചത്. എന്നാല്‍ മണ്ഡലത്തില്‍ ലീഗ് മത്സരിച്ചാല്‍ യുഡിഎഫ് മൂന്നാമതാകുമെന്നാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന്‍റെ മുന്നറിയിപ്പ്. പിന്നാലെ കോണ്‍ഗ്രസിലെ ഒരു വിഭാഗം വിമത സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു. മണ്ഡലത്തിലെ ചില കോണ്‍ഗ്രസ് ഭാരവാഹികള്‍ ഇന്നലെ സ്ഥാനം രാജിവെക്കുകയും ചെയ്തു.
ഇനി ലീഗ് പ്രഖ്യാപിക്കാനുള്ളത് ഒരു മണ്ഡലത്തിലെ സ്ഥാനാര്‍ഥിയെ ആണ്- പേരാമ്പ്രയിലേത്. ഈ മാസം 17ന് ലീഗ് സ്ഥാനാര്‍ഥികള്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി അറിയിച്ചു.