ഇന്ത്യക്ക് വിജയപ്രതീക്ഷ

Update: 2018-08-21 14:43 GMT

നോട്ടിങ്ഹാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് വിജയപ്രതീക്ഷ. നാലാം ദിവസം ഉച്ച ഭക്ഷണത്തിന് പിരിഞ്ഞപ്പോൾ ഇംഗ്ലണ്ട് നാല് വിക്കറ്റ് നഷ്ടത്തിൽ 84 റൺസ് എന്ന നിലയിലാണ്. മൂന്ന് റൺസോടെ ബെൻ സ്റ്റോക്സും 19 റൺസുമായി ജോസ് ബട്ട്ലറുമാണ് ക്രീസിൽ.

അലിസ്റ്റർ കുക്ക്, കീറ്റണ്‍ ജെന്നിങ്സ്, ജോ റൂട്ട് , ഓലി പോപ്പ് എന്നിവരാണ് പുറത്തായത്. ഇഷാന്ത് ശര്‍മ, ജസ്പ്രീത് ബൂംറ, മുഹമ്മദ് ഷമി എന്നിവര്‍ക്കാണ് വിക്കറ്റ്.

നേരത്തെ കോഹ്‍ലിയുടെ സെഞ്ച്വറി കരുത്തില്‍ ഇന്ത്യ രണ്ടാം ഇന്നിങ്സില്‍ 352 റണ്‍സ് നേടിയിരുന്നു. ഇംഗ്ലണ്ടിന് ഇനി വിജയിക്കാൻ 437 റൺസ് കൂടി വേണം.

Tags:    

Similar News