‘പുയ്യാപ്പിളേ...മാലിക്ക് പുയ്യാപ്പിളേ...’ മലയാളി ആരാധകന്റെ വിളി കേട്ട് ഷൊയ്ബ് മാലിക്ക്

Update: 2018-09-20 06:22 GMT

ഇന്നലെ നടന്ന ഇന്ത്യ പാകിസ്ഥാൻ മത്സരത്തിനിടയിലെ രസകരമായ ഒരു സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഹിറ്റ്. മത്സരം നടക്കുന്നതിനിടയിൽ ഫീൽഡ് ചെയ്യുന്ന ഷൊയ്ബ് മാലിക്കിനെ മലയാളികളായ കാണികൾ 'മാലിക്ക് പുയ്യാപ്പിളേ' എന്ന് വിളിച്ച് ശ്രദ്ധ പിടിച്ച് പറ്റുന്ന വീഡിയോ മലയാളി ആരാധകരുടെ സ്നേഹ പ്രകടനം എന്ന രീതിയിൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. കളിക്കിടെ ബൗണ്ടറി ലൈനിനരികെ ഫീല്‍ഡ് ചെയ്യുകയായിരുന്നു മാലിക്ക്. ഈ സമയം പിന്നില്‍ നിന്നും ‘മ്മളെ സാനിയേന്റെ പുയ്യാപ്പിള, മാലിക്ക് പുയ്യാപ്പിളേ’ എന്ന വിളിച്ചായിരുന്നു സ്നേഹ പ്രകടനം. വിളി കേട്ട മാലിക്ക് പിറകിലേക്ക് തിരിഞ്ഞ് നോക്കുകയും ചെയ്തു.

Advertising
Advertising

സാനിയ മിർസയും പാകിസ്ഥാനിയായ ഷൊയ്ബ് മാലിക്കും തമ്മിലുള്ള വിവാഹം വലിയ വിവാദമായിരുന്നു. ഇന്ത്യയുടെ സ്വന്തം മരുമകനായിട്ട് തന്നെയാണ് ഇപ്പോഴും ഇന്ത്യന്‍ ആരാധകര്‍ ഷൊയ്ബിനെ കാണുന്നത്. അതിന്റെ ചെറിയ ഒരു ഉദാഹരണമാണ് ഇന്നലെ ഗ്രൗണ്ടിൽ കണ്ടത്.

അതേസമയം തുടക്കത്തില്‍ പതറിയ പാകിസ്ഥാനെ ബാബര്‍ അസമുമായി ചേര്‍ന്ന് ഒരുഘട്ടത്തില്‍ രക്ഷിച്ചത് മാലിക്കായിരുന്നു. 43 റണ്‍സായിരുന്നു മത്സരത്തിൽ മാലിക്ക് നേടിയത്. പക്ഷെ മത്സരം ഇന്ത്യ അനായാസമായി ജയിക്കുകയായിരുന്നു.

Full View
Tags:    

Similar News