വിവാദ ബൗളിം​ഗ് ആക്ഷൻ;  ശ്രീലങ്കൻ താരത്തിന് എെ.സി.സിയുടെ സസ്പെൻഷൻ

കഴിഞ്ഞ മാസം ഇംഗ്ലണ്ടിനെതിരെ നടന്ന ടെസ്റ്റ് പരമ്പരക്കിടെയാണ് താരത്തിന്റെ ബൗളിംഗ് ആക്ഷനിൽ സംശയങ്ങള്‍ ഉയര്‍ന്നത്

Update: 2018-12-11 07:59 GMT

വിവാദ ബൗളിംഗ് ആക്ഷന്റെ പേരിൽ ശ്രീലങ്കൻ താരത്തിന് രാജ്യന്തര ക്രിക്കറ്റിൽ നിന്നും സസ്പെൻഷൻ. ശ്രീലങ്കൻ ഓഫ് സ്പിന്നർ അഖില ദന‍ഞ്ചയയെ ആണ് നിയമാനുസൃതമല്ലാത്ത ബൗളിംഗ് ആക്ഷൻ കാരണം എെ.സി.സി സസ്‍പെൻഡ് ചെയ്തത്. കഴിഞ്ഞ മാസം ഇംഗ്ലണ്ടിനെതിരെ നടന്ന ടെസ്റ്റ് പരമ്പരക്കിടെയാണ് താരത്തിന്റെ ബൗളിംഗ് ആക്ഷനിൽ സംശയങ്ങള്‍ ഉയര്‍ന്നത്.

ബ്രിസ്ബെയ്നിൽ വെച്ചു നടന്ന സ്വതന്ത്ര ബൗളിംഗ് ടെസ്റ്റിൽ, എെ.സി.സി അംഗീകരിച്ച 15 ഡിഗ്രിയിലേറെ താരത്തിന്റെ കെെ മടങ്ങുന്നതായി തെളിഞ്ഞിരുന്നു. ബൗളിംഗ് പരീക്ഷയിൽ പരാജയപ്പെട്ട സാഹചര്യത്തിൽ ശ്രീലങ്കൻ ഓഫ് സ്പിന്നറെ സസ്പെൻഡ് ചെയ്തതായി എെ.സി.സി ഔദ്യോഗികമായി അറിയിച്ചു.

ശ്രീലങ്കക്കായി അഞ്ച് ടെസ്റ്റ് മത്സരങ്ങൾ കളിച്ച ഇരുപത്തഞ്ചുകാരൻ, ഫെബ്രുവരിയിൽ ബംഗ്ലാദേശിനെതിരെയാണ് അരങ്ങേറിയത്. തിരിച്ച് കളത്തിലേക്ക് വരാൻ താരത്തിന് ബൗളിംഗ് ആക്ഷനിൽ മാറ്റം വരുത്തി ടെസ്റ്റ് ക്ലിയറാവേണ്ടതുണ്ട്.

Tags:    

Similar News