നഥാന്‍ ലയോണിന്റെ ആ പന്തില്‍ കോഹ്‌ലി രക്ഷപ്പെട്ടത്...
മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 172 എന്ന നിലയിലാണ് ഇന്ത്യ.
പെര്‍ത്ത് ടെസ്റ്റില്‍ ആസ്‌ട്രേലിയയുടെ ഒന്നാം ഇന്നിങ്‌സിന് മറുപടി ബാറ്റ് ചെയ്യുന്ന ഇന്ത്യ കളി നിര്‍ത്തുമ്പോള്‍ കാര്യമായ ഭീഷണികളില്ലാതെയാണ്. മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 172 എന്ന നിലയിലാണ് ഇന്ത്യ. നായകന്‍ വിരാട് കോഹ് ലിയും(82) അജിങ്ക്യ രഹാനെയും(51) ആണ് ക്രീസില്‍. എട്ടിന് രണ്ട് എന്ന നിലയില്‍ തകര്‍ന്ന ഇന്ത്യയെ കോഹ്ലിയാണ് കരകയറ്റിയത്. പുജാരയെ കൂട്ടുപിടിച്ചും രഹാനെക്കൊപ്പം ചേര്‍ന്നും സ്‌കോര്‍ബോര്‍ഡ് ചലിപ്പിച്ചു. എന്നാല്‍ ഇതെ കോഹ്ലിയുടെ ഒരു രക്ഷപ്പെടലും ശ്രദ്ധേയമായിരുന്നു.
നഥാന്‍ ലയോണായിരുന്നു ബൗളര്‍. വിരാട് കോഹ്ലിയെ പുറത്താക്കാനുള്ള ഒരു സുവര്‍ണാവസരം ലയോണിന് നഷ്ടമായത് നേരിയ വ്യത്യാസത്തില്‍. ലിയോണ്‍ എറിഞ്ഞ ഓസീസിന്റെ 18ാം ഓവറിലെ ആദ്യ പന്ത് പിച്ച് ചെയ്ത ശേഷം കോഹ്ലിയുടെ ഓഫ് സ്റ്റമ്പിന് തൊട്ട മുകളിലൂടെയാണ് കടന്നു പോയത്. അപ്രതീക്ഷിതമായി തിരിഞ്ഞ പന്ത് കോഹ്ലി ലീവ് ചെയ്തു. വിക്കറ്റ് നഷ്ടമായത് വിശ്വസിക്കാനാവാതെ ലിയോണ്‍ തലയില്‍ കൈവെച്ച് നിന്നു പോയി. രക്ഷപ്പെട്ടതിന്റെ ആശ്വാസത്തില്‍ കോഹ്ലിയും.
Yep, two types of leaves! Wait for the replay... #CloseMatters #AUSvIND | @GilletteAU pic.twitter.com/dm99xtmuPV
— cricket.com.au (@cricketcomau) December 15, 2018