ഇന്ത്യയെ ബാറ്റിങ്ങിനയച്ച് ഇംഗ്ലണ്ട്; തുടക്കത്തിലേ ധവാന്‍ പുറത്ത്

രണ്ടാം ഏകദിനവും വിജയിച്ച് പരമ്പര സ്വന്തമാക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം

Update: 2021-03-26 08:35 GMT

ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് ബാറ്റിങ്. ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. തുടക്കത്തില്‍ തന്നെ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. നാല് റണ്‍സെടുത്ത ശിഖര്‍ ധവാനെയാണ് ഇന്ത്യക്ക് നഷ്ടമായത്. റിസീ ടോപ്ലിക്കാണ് വിക്കറ്റ്. നായകന്‍ വിരാട് കോഹ്‍ലിയും രോഹിത് ശര്‍മ്മയുമാണ് ക്രീസില്‍.

രണ്ടാം ഏകദിനവും വിജയിച്ച് പരമ്പര സ്വന്തമാക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം. എന്നാല്‍, ഇന്ത്യയെ തറപറ്റിച്ച് പരമ്പരയില്‍ ഒരു തിരിച്ചുവരവ് നടത്താണ് ഇംഗ്ലണ്ട് ശ്രമിക്കുന്നത്. മൂന്ന് മത്സരങ്ങളുള്ള പരമ്പരയില്‍ ഇന്ത്യ 1-0ത്തിന് മുന്നിലാണ്.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Tags:    

Similar News