ശീതളപാനീയത്തിൽ മയക്കുമരുന്ന് കലർത്തി നൽകി സഹപ്രവർത്തകയെ പീഡിപ്പിച്ച ഫിസിയോതെറാപ്പിസ്റ്റ് പിടിയിൽ
ശനിയാഴ്ചയാണ് സംഭവം; സ്വകാര്യ ഫിസിയോ തെറാപ്പി കോളജിലെ വിദ്യാർഥിയാണ് അതിജീവിത
ചെന്നൈ: ശീതളപാനീയത്തിൽ മയക്കുമരുന്ന് കലർത്തി നൽകി സഹപ്രവർത്തകയെ പീഡിപ്പിച്ച ഫിസിയോതെറാപ്പിസ്റ്റ് പിടിയിൽ. 27 വയസുകാരനായ കാർത്തികേയനെയാണ് ചെന്നൈ കൊളത്തൂർ വനിത പൊലീസ് അറസ്റ്റു ചെയ്തത്.
ശനിയാഴ്ചയാണ് സംഭവം. സ്വകാര്യ ഫിസിയോതെറാപ്പി സെന്ററിൽ ഇന്റേൺഷിപ്പ് ചെയ്യുന്ന അതിജീവിതയെ സഹപ്രവർത്തകനായ കാർത്തികേയൻ ഫോണിൽ വിളിക്കുകയായിരുന്നു. ഒരു അത്യാവശ്യ കാര്യമുണ്ട് എന്ന് പറഞ്ഞ് അപ്പാർട്ട്‌മെന്റിലേക്ക് വിളിപ്പിക്കുകയായിരുന്നു. അവിടെ എത്തിയ ഉടൻ ഇയാൾ പെൺകുട്ടിക്ക് കുടിക്കാൻ ശീതളപാനീയം നൽകുകയായിരുന്നു.
ശീതള പാനീയം കുടിച്ചതിന് പിന്നാലെ ബോധം നഷ്ടപ്പെട്ട അതിജീവിതയെ കാർത്തികേയൻ പീഡിപ്പിക്കുകയായിരുന്നു. ബോധം വന്ന ഉടൻ അതിജീവിത വീട്ടിലെത്തി പറഞ്ഞതോടെയാണ് വിവരം പുറത്ത് അറിഞ്ഞത്. അതിന് പിന്നാലെ പൊലീസിൽ പരാതി നൽകുകയായിരുന്നു.
സ്വകാര്യ ഫിസിയോ തെറാപ്പി കോളജിലെ വിദ്യാർഥിയാണ് പീഡിപ്പിക്കപ്പെട്ടത്. പരാതിയുടെ അടിസ്ഥാനിൽ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.