'ഭര്‍ത്താവ് ക്രൂരമായി മര്‍ദിച്ചു, പെട്രോളൊഴിച്ച് തീ കൊളുത്തി'; കേസെടുത്ത് ജയിലില്‍ അയക്കരുതെന്ന് ഭാര്യ, വെട്ടിലായി പൊലീസ്

രക്ഷപ്പെടാനായി രാത്രി മുഴുവന്‍ വൈക്കോല്‍ കൂനയില്‍ ഒളിച്ചിരുന്നുവെന്നും യുവതി പറയുന്നു

Update: 2026-02-17 12:19 GMT

ഛത്തർപൂർ:  മധ്യപ്രദേശിലെ ഛത്തർപൂർ ജില്ലയില്‍ ഭര്‍ത്താവ് ക്രൂരമായി ആക്രമിച്ചിട്ടും പരാതി നല്‍കാന്‍ വിസമ്മതിച്ച് യുവതി. ഭര്‍ത്താവ് യുവതിയെ മാരകമായി മര്‍ദിക്കുകയും തീ കൊളുത്തുകയും ചെയ്തിരുന്നു. എന്നാല്‍ മക്കളുടെ ഭാവി സംരക്ഷിക്കാന്‍ വേണ്ടി പരാതി കൊടുക്കാന്‍ യുവതി തയ്യാറായില്ല. സിവിൽ ലൈൻസ് പോലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന നയാ ചന്ദ്രപൂർ പ്രദേശത്താണ് സംഭവം നടന്നത്. ഭർത്താവ് രാജു രജ്പുത് കഴിഞ്ഞ ഞായറാഴ്ച രാവിലെ തന്നെ ആക്രമിക്കാൻ തുടങ്ങിയെന്ന് ആക്രമണത്തിന് രശ്മി രജ്പുത് പൊലീസിനോട് പറഞ്ഞു. തന്നെ മർദ്ദിക്കുകയും  കെട്ടിത്തൂക്കാൻ ശ്രമിക്കുകയും തീകൊളുത്തുകയും  ചെയ്തുവെന്ന് അവർ മൊഴി നൽകി. 

Advertising
Advertising

പിന്നീട് വൈകുന്നേരം നാലു മണിക്കും അഞ്ചു മണിക്കും ഇടയിൽ അക്രമം വർധിച്ചതായി യുവതി പറഞ്ഞു. പൊലീസിന് നൽകിയ മൊഴിയിൽ ഭർത്താവ് തന്റെ മേൽ പെട്രോൾ ഒഴിച്ച് തീകൊളുത്തിയെന്നും പേടിച്ച് ഓടിയപ്പോള്‍   അയാൾ തന്‍റെ പിന്നാലെ വന്നെന്നും യുവതി പറയുന്നു. തീ കെടുത്തായെങ്കിലും ഗുരുതരമായ പൊള്ളലേറ്റിരുന്നു. എന്നാലും രക്ഷപ്പെടാനായി രാത്രി മുഴുവന്‍ വൈക്കോല്‍ കൂനയില്‍ ഒളിച്ചിരുന്നുവെന്നും യുവതി പറയുന്നു. പിറ്റേന്ന് രാവിലെ നാല് കിലോമീറ്റർ അകലെയുള്ള സിവിൽ ലൈൻസ് പൊലീസ് സ്റ്റേഷനിലേക്ക് നടന്നാണ് എത്തിയെന്നും അവർ പറയുന്നു.

പൊലീസാണ് യുവതിയെ ആശുപത്രിയിലെത്തിച്ചത്. ഗുരുതരമായ പൊള്ളലേറ്റെങ്കിലും നിലവിൽ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. എന്നാല്‍ കേസെടുത്താല്‍ ഭർത്താവ് ജയിലിലാകുമെന്നും  മക്കളുടെ ഭാവിയെക്കുറിച്ച് ആശങ്കയുണ്ടെന്നും പറഞ്ഞ് എഫ്‌ഐആർ രജിസ്റ്റർ ചെയ്യാന്‍ യുവതി വിസമ്മതിച്ചു.

യുവതിയുടെ മൊഴി രേഖപ്പെടുത്തിയെന്നും സംഭവം പരിശോധിച്ചുവരികയാണെന്നും പൊലീസ് പറഞ്ഞു.  ഭർത്താവ് നിലവിൽ ഒളിവിലാണ്, അന്വേഷണം തുടരുകയാണെന്നും പൊലീസ് പറഞ്ഞു. 

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - ലിസി. പി

Similar News