'വൺ യു.എ.ഇ' പുരസ്കാരങ്ങൾ നാളെ ദുബൈയിൽ വിതരണം ചെയ്യും

Update: 2023-10-26 19:13 GMT
Advertising

യു.എ.ഇ പൗരപ്രമുഖൻ ശൈഖ് സുൽത്താൻ ബിൻ നാസ്സർ അൽ നുഐമി നേതൃത്വം നൽകുന്ന റോയൽ അറേബ്യയുടെ ‘വൺ യു എ ഇ’ ബിസിനസ്സ്, എക്സലൻസി അവാർഡുകൾ നാളെ ദുബൈയിൽ വിതരണം ചെയ്യും. സബീൽ ലേഡീസ് ക്ളബ്ബിൽ നടക്കുന്ന പരിപാടിയിലാണ് പുരസ്കാരങ്ങൾ സമ്മാനിക്കുകയെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ബിസിനസ്സ്, സാഹിത്യം , കല, കായികം, കൃഷി 25 മേഖലകളിൽ മികവ് തെളിയിച്ച വിവിധ രാജ്യക്കാരെയാണ് ആദരിക്കുക. ജേതാക്കളെ വേദിയിൽ പ്രഖ്യാപിക്കും. ശൈയ്ഖ് സുൽത്താൻ ബിൻ നാസർ ആൽനുഐമി, ശൈഖ് മുഹമ്മദ് ബിൻ ഖായിദ് അൽ ഖാസിമി, ടി.എൻ. പ്രതാപൻ എം പി, അബ്ദുസ്സമദ് സമദാനി തുടങ്ങിയവർ പങ്കെടുക്കും. സംഘാടകരായ റെൻഷി രഞ്ജിത് , അലാവുദ്ദീൻ, അഷ്‌റഫ് കാസിം , അബ്ദുല്ല കമന്‍പാലം തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Writer - ഷിനോജ് ശംസുദ്ദീന്‍

Chief Broadcast Journalist - UAE

മീഡിയവൺ യുഎഇ ചീഫ് ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റാണ്. യുഎഇയിലും ഒമാനിലും നിരവധി വർഷമായി മാധ്യമരംഗത്ത് സജീവമാണ്.

Editor - ഷിനോജ് ശംസുദ്ദീന്‍

Chief Broadcast Journalist - UAE

മീഡിയവൺ യുഎഇ ചീഫ് ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റാണ്. യുഎഇയിലും ഒമാനിലും നിരവധി വർഷമായി മാധ്യമരംഗത്ത് സജീവമാണ്.

Similar News