'പ്രചാരണ പദ്ധതി നയിക്കുന്നത് കസ്റ്റംസ്': കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി

കസ്റ്റംസാണ് തെരഞ്ഞെടുപ്പ് പ്രചാരണ പദ്ധതി നയിക്കുന്നത്. കസ്റ്റംസ് കമ്മീഷര്‍ ഹൈക്കോടതിയില്‍ നല്‍കിയ പ്രസ്താവന ഇതിന്റെ പ്രത്യക്ഷ തെളിവാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Update: 2021-03-06 12:57 GMT

കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്ര ഏജന്‍സികളുടെ നീക്കം തെരഞ്ഞെടുപ്പില്‍ മുന്നില്‍കണ്ടാണെന്നും കിഫ്ബിക്കെതിരായ നീക്കം ഇതിന്റെ ഭാഗമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

തെരഞ്ഞെടുപ്പ് പ്രചാരണം സ്വമേധയാ എറ്റെടുത്തിരിക്കുകയാണ് കേന്ദ്ര ഏജന്‍സികള്‍. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം ഇവയില്‍ ചിലതിന്റെ ആക്രമണോത്സുകതക്ക് ആക്കം കൂടിയിരിക്കുന്നു. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് കിഫ്ബിക്കെതിരെ നടത്തിയ നീക്കവും കസ്റ്റംസ് ഹൈക്കോടതിക്ക് മുമ്പാകെ ഫയല്‍ചെയ്ത പ്രസ്താവനയെന്നും മുഖ്യമന്ത്രി പറഞ്ഞു. കിഫ്ബിയെ കുഴിച്ച് മൂടാനാണ് കോണ്‍ഗ്രസ്-ബി.ജെപി മനോനില കടമെടുത്ത് കേന്ദ്ര ഏജന്‍സികള്‍ ചെയ്യുന്നത്. കസ്റ്റംസാണ് തെരഞ്ഞെടുപ്പ് പ്രചാരണ പദ്ധതി നയിക്കുന്നത്. കസ്റ്റംസ് കമ്മീഷര്‍ ഹൈക്കോടതിയില്‍ നല്‍കിയ പ്രസ്താവന ഇതിന്റെ പ്രത്യക്ഷ തെളിവാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Advertising
Advertising

സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷ് ജുഡിഷ്യൽ മജിസ്ട്രേറ്റിനു നൽകിയ മൊഴിയിലെ ചില ഭാഗങ്ങൾ ഉദ്ധരിച്ചാണ് കസ്റ്റംസ് കോടതിയിൽ സത്യവാങ്മൂലം ഫയൽ ചെയ്തത്. സത്യവാങ്മൂലം കൊടുത്ത കസ്റ്റംസ് കമ്മിഷണർ കേസിൽ എതിർകക്ഷി പോലുമല്ല. അങ്ങനെയൊരാൾ ഇത്തരം പ്രസ്താവന നൽകുന്നത് കേട്ടുകേൾവിയില്ല. ജൂലൈ മുതൽ സ്വപ്ന വിവിധ ഏജൻസികളുടെ കസ്റ്റഡിയിലാണ്.ഒരു ഏജൻസിക്കു മുന്നിലും പറയാത്ത മഹാകാര്യം കസ്റ്റംസിന്റെ കസ്റ്റഡിയിൽ പറഞ്ഞിട്ടുണ്ടെങ്കിൽ കാരണം എന്തായിരിക്കും. കസ്റ്റംസും അതിനു പിന്നിൽ പ്രവർത്തിച്ചവരും അതു പുറത്തു പറയാൻ തയാറാകണം-മുഖ്യമന്ത്രി പറഞ്ഞു.

Tags:    

Similar News