'ഉപ്പാണ് എല്‍ഡിഎഫ്'; എല്‍ഡിഎഫിനെ ട്രോളി ഡീന്‍ കുര്യാക്കോസ്

എഴുതിയവന് പോലും മനസിലായി കേരളം ഉപ്പിട്ട കലം പോലേ ആക്കിയെന്ന്..! എന്ന കുറിപ്പോടെയാണ് എംപി ചിത്രം പങ്കുവച്ചത്

Update: 2021-03-19 13:32 GMT

തെരഞ്ഞെടുപ്പ് ചുവരെഴുത്തുകള്‍ ചിലപ്പോഴൊക്കെ വലിയ അബദ്ധങ്ങളിലേക്ക് നയിക്കാറുണ്ട്. അത്തരത്തിലൊരു തെറ്റ് പങ്കുവച്ച് എല്‍ഡിഎഫിനെ ട്രോളിയിരിക്കുകയാണ് ഡീന്‍ കുര്യാക്കോസ്.

ഉറപ്പാണ് എല്‍ഡിഎഫ്, എന്ന എല്‍ഡിഎഫിന്‍റെ പ്രചരണ വാചകം മതിലില്‍ എഴുതിയപ്പോള്‍ 'റ' വിട്ടുപോയി. 'ഉപ്പാണ് എല്‍ഡിഎഫ്' എന്നാണ് എഴുതിയത്. ഈ ചിത്രം പങ്കുവച്ചിരിക്കുകയാണ് ഡീന്‍ കുര്യാക്കോസ്.

എഴുതിയവന് പോലും മനസിലായി കേരളം ഉപ്പിട്ട കലം പോലേ ആക്കിയെന്ന് !!!!! എന്ന അടിക്കുറിപ്പോടെയാണ് എംപി ചിത്രം പങ്കുവച്ചത്.

അതേസമയം പോസ്റ്റിനു കീഴെ ഉപ്പ് എന്നു തന്നെയാണ് ഉദ്ദേശിച്ചതെന്ന് പറഞ്ഞ് എല്‍ഡിഎഫ് പ്രവര്‍ത്തകരും എത്തിയിട്ടുണ്ട്. ഉപ്പിന്‍റെ ഗുണഗണങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാണ് കമന്‍റുകള്‍. കേരളത്തില്‍ എവിടെ നിന്നുള്ള ചിത്രമാണെന്ന് എംപി വ്യക്തമാക്കിയി‌ട്ടില്ല.

Advertising
Advertising

എഴുതിയവന് പോലും മനസ്സിലായി കേരളം ഉപ്പിട്ട കലം പോലേ ആക്കിയെന്ന് !!!!!

Posted by Dean Kuriakose on Friday, March 19, 2021
Tags:    

Similar News