ആര്‍ക്കും സംശയമൊന്നും ഇല്ലല്ലോ അല്ലേ? മുഖ്യമന്ത്രിയുടെ വീട് വീണ്ടും ചര്‍ച്ചയാക്കി ഡീന്‍ കുര്യാക്കോസ്

കെ.എം ഷാജിയുടെ വീടിനെതിരെ വന്ന കേസിനെ താരതമ്യപ്പെടുത്തിയാണ് ഡീന്‍ കുര്യാക്കോസ് മുഖ്യമന്ത്രിയുടെ വീടിന് നേരെ വിമര്‍ശനം ഉന്നയിച്ചത്

Update: 2021-03-17 12:13 GMT

മുഖ്യമന്ത്രി പിണറായി വിജയന്‍റെ വസതിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വീണ്ടും സജീവമാക്കി കോണ്‍ഗ്രസ് എംപി ഡീന്‍ കുര്യാക്കോസ്. ധര്‍മ്മടം നിയമസഭാ മണ്ഡലത്തിലേക്ക് നാമനിര്‍ദ്ദേശ പത്രികയോടൊപ്പം മുഖ്യമന്ത്രി സമര്‍പ്പിച്ച സത്യവാങ്മൂലത്തിലെ സ്വത്ത് വിവരം ചൂണ്ടിക്കാട്ടിയാണ് ഇടുക്കി എംപിയുടെ വിമര്‍ശനം.

കെ.എം ഷാജിയുടെ വീടിനെതിരെ വന്ന കേസിനെ താരതമ്യപ്പെടുത്തിയാണ് ഡീന്‍ കുര്യാക്കോസ് മുഖ്യമന്ത്രിയുടെ വീടിന് നേരെ വിമര്‍ശനം ഉന്നയിച്ചത്. 'കെഎം ഷാജിയുടെ വീടിന് മൂന്ന് കോടി രൂപ വില നിശ്ചയിച്ച വിജിലന്‍സിനും ഇഡിക്കും പിണറായിയിലെ 58 സെന്റ് സ്ഥലവും ഒരു ഇരുനില വീടും 87ലക്ഷം രൂപക്ക്' എന്നായിരുന്നു പോസ്റ്റില്‍ അദ്ദേഹം എഴുതിയത്.

Advertising
Advertising

കണ്ണൂർ കലക്‌ട്രേറ്റിലെത്തി മാര്‍‌ച്ച് 15നാണ് പിണറായി വിജയന്‍ നാമനിർദേശ പത്രിക സമർപ്പിച്ചത്. പിണറായി വിജയനാണ് എൽ.ഡി.എഫിൽ ആദ്യം പത്രിക സമർപ്പിച്ചത്. സി.പി.ഐ നേതാവായ സി.എൻ ചന്ദ്രനും സി.പി.എം ജില്ലാ സെക്രട്ടറി എം.വി ജയരാജനും മാത്രമാണ് അദ്ദേഹത്തെ അനുഗമിച്ചത്. കോവിഡ് പ്രോട്ടോകോൾ പാലിച്ചാണ് പിണറായി പത്രിക സമർപ്പിച്ചത്. പിണറായി വിജയനും ഭാര്യ കമലക്കുമായി ആകെ 86.95 ലക്ഷം രൂപയുടെ ഭൂസ്വത്തുണ്ടെന്നാണ് സത്യവാങ്മൂലത്തിലുള്ളത്. മുഖ്യമന്ത്രിയുടെ പേരില്‍ 51.95 ലക്ഷം രൂപയുടെ സ്വത്തും ഭാര്യയുടെ പേരില്‍ 35 ലക്ഷം രൂപയുടെ സ്വത്തുമാണുള്ളത്. മുഖ്യമന്ത്രിക്ക് പണമായി 10,000 രൂപയും ഭാര്യക്ക് 2000 രൂപയുമാണുള്ളത് എന്നും സത്യവാങ്മൂലത്തില്‍ പറയുന്നത്.

Tags:    

Similar News