സ്വപ്നം കണ്ടത് പോലെ സപ്ന ഇനി ഹവാർഡ് യൂണിവേഴ്സിറ്റിയിലേക്ക്

ബരാക് ഒബാമ, പി ചിദംബരം, അഭിജിത് ബാനർജി തുടങ്ങിയ ലോക പ്രശസ്തർ പഠിച്ചിറങ്ങിയ അമേരിക്കയിലെ ഹവാർഡ് സർവ്വകലാശാലയിലേക്ക് കേരളത്തിൽ നിന്നൊരു പെൺകുട്ടി

Update: 2021-08-09 06:26 GMT

ബരാക് ഒബാമ, പി ചിദംബരം, അഭിജിത് ബാനർജി തുടങ്ങിയ ലോക പ്രശസ്തർ പഠിച്ചിറങ്ങിയ അമേരിക്കയിലെ ഹവാർഡ് സർവ്വകലാശാലയിലേക്ക് കേരളത്തിൽ നിന്നൊരു പെൺകുട്ടി പഠിക്കാൻ പോകുകയാണ്. സപ്ന ഫാത്തിമ സലീം. വിദ്യാഭ്യാസത്തിൽ പോസ്റ്റ്‌ ഗ്രാജുവേഷൻ പ്രോഗ്രാമിന് അഡ്മിഷൻ കിട്ടിയ സ്വപ്ന പക്ഷേ ആ വിഷയത്തിൽ ഡിഗ്രി നേടിയിട്ടില്ല എന്നാണ് മറ്റൊരു കൗതുകം.

നിങ്ങൾ പഠിച്ച വിഷയത്തിന് ലഭിച്ച ജോലി വേണ്ട എന്ന് തോന്നാറുണ്ടോ, അല്ലെങ്കിൽ ഇപ്പോൾ ജോലി ചെയ്യുന്ന മേഖലയിൽ കൂടുതൽ അറിവ് നേടാൻ ആഗ്രഹിക്കുന്നുണ്ടോ. അങ്ങനെയെങ്കിൽ ലോകത്തിലെ തന്നെ ഏറ്റവും മികച്ച സർവ്വകലാശാലകളിൽ പഠിക്കാൻ അവസരം ഉണ്ടെന്ന് കാട്ടി തരികയാണ് സപ്ന ഫാത്തിമ സലിം. പഠിച്ചത് മെക്കാനിക്കൽ എഞ്ചിനീയറിംഗ്, ജോലി ചെയ്തത് വിദ്യാഭ്യാസ മേഖലയിൽ. കൂടുതൽ പഠിക്കാൻ തെരഞ്ഞെടുത്തതോ സാക്ഷാൽ ഹവാർഡ് സർവ്വകലാശാലയും.

Advertising
Advertising

ലോകത്തെ മികച്ച സർവ്വകലാശാലകളിൽ പഠിക്കണമെന്ന സ്വപ്നമുള്ളവർ സ്വന്തം കഴിവുകളെയും അറിവുകളെയും നന്നായി അവതരിപ്പിക്കാൻ തയ്യാറെടുക്കണമെന്ന് സപ്ന പറയുന്നു. ഒരിടത്തും നമ്മെ തളച്ചിടാതെ മാറി ചിന്തിക്കാനും മാറി നടക്കാനും തുടങ്ങിയാൽ ഉയരങ്ങൾ കാത്തിരിക്കുന്നുണ്ടെന്ന് സപ്നയുടെ നേട്ടം ഓർമിപ്പിക്കുന്നു.

വീഡിയോ കാണാം:

Full View


Tags:    

Similar News