മീഡിയവൺ അക്കാദമിയിൽ 15-ാമത് ബാച്ചിന്‍റെ ബിരുദദാന ചടങ്ങ് നടന്നു

വിദ്യാർഥികൾ തയ്യാറാക്കിയ ഡിപ്ലോമ പ്രോജക്റ്റുകളുടെ പ്രദർശനത്തോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത്

Update: 2026-01-22 15:08 GMT

കോഴിക്കോട് :മീഡിയവൺ അക്കാദമി ഓഫ് കമ്മ്യൂണിക്കേഷനിലെ പി.ജി ഡിപ്ലോമ ഇൻ കൺവർജൻസ് ജേണലിസം, ഫിലിം ആൻഡ് വീഡിയോ പ്രൊഡക്ഷൻ കോഴ്സുകൾ പൂർത്തിയാക്കിയ 15-ാമത് ബാച്ചിന്റെ ബിരുദദാന ചടങ്ങ് പ്രൗഢഗംഭീരമായി നടന്നു. ചടങ്ങിൽ പ്രശസ്ത സിനിമാറ്റോഗ്രാഫറും സംവിധായകനുമായ അഴകപ്പൻ മുഖ്യാതിഥിയായിരുന്നു.മാധ്യമ മേഖലയിലേക്ക് വരുന്നവർ നിരന്തരം പഠിക്കാനും പുതുക്കാനും തയ്യാറാകണമെന്ന് അഴകപ്പൻ പറഞ്ഞു.

​മുതിർന്ന പത്രപ്രവർത്തകൻ തോമസ് ജേക്കബ് ബിരുദദാന പ്രഭാഷണം നടത്തി. ഉള്ളിലുള്ള ആശയത്തെ വികസിപ്പിക്കാൻ സാധിക്കുമ്പോഴാണ് മികച്ച മധ്യപ്രവർത്തകർ ഉണ്ടാകുന്നതെന്ന് തോമസ് ജേക്കബ് പറഞ്ഞു.

Advertising
Advertising

കൺവർജൻസ് ജേർണലിസത്തിൽ നജ്മ മജീദിനും ഫിലിം ആൻ്റ് വീഡിയോ പ്രൊഡക്ഷനിൽ ഇർഫാനും ഒന്നാം റാങ്കോടെ സ്വർണ മെഡലിന് അര്‍ഹരായി. കൺവർജൻസ് ജേർണലിസത്തിൽ എൻ.കെ. ഷാദിയ രണ്ടാം റാങ്കും ശബ്ന ഷെറിൻ മൂന്നാം റാങ്കും കരസ്ഥമാക്കി. ഫിലിം ആൻഡ് വീഡിയോ പ്രൊഡക്ഷൻ വിഭാഗത്തിൽ ആൽബി ഡീൻ രണ്ടാം റാങ്കും ആഷിഖ് കെ.പി മൂന്നാം റാങ്കും നേടി.



മീഡിയവൺ മാനേജിങ് ഡയറക്ടർ ഡോ. യാസിൻ അഷ്റഫ് അധ്യക്ഷനായ ചടങ്ങിൽ മാധ്യമം-മീഡിയവൺ ഗ്രൂപ്പ് എഡിറ്റർ ഒ. അബ്ദുറഹ്മാൻ ,മാനേജിങ് എഡിറ്റർ സി. ദാവൂദ്,  മീഡിയവൺ എഡിറ്റർ പ്രമോദ് രാമൻ,മീഡിയവൺ അക്കാദമി എക്സിക്യൂട്ടീവ് ഡയറക്ടർ പി.ബി.എം ഫർമീസ്,​മീഡിയവൺ ന്യൂ മീഡിയ ഹെഡ് നിഷാദ് റാവുത്തർ , മീഡിയവൺ അക്കാദമി പ്രിൻസിപ്പാൾ ഡോ. സാദിഖ് പി കെ തുടങ്ങിയവർ പങ്കെടുത്തു. മീഡിയവൺ അക്കാദമി എക്സിക്യൂട്ടിവ് മാനേജർ റസൽ കെ.പി നന്ദി പറഞ്ഞു.

വിദ്യാർഥികൾ തയ്യാറാക്കിയ ഡിപ്ലോമ പ്രോജക്റ്റുകളുടെ പ്രദർശനത്തോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത്. വിദ്യാർഥികൾ നിർമ്മിച്ച 3 ഡോക്യുമെൻ്ററികളും ഹ്രസ്വ ചിത്രങ്ങളും ചടങ്ങിൽ പ്രദർശിപ്പിച്ചു. അക്കാദമിക് പഠനകാലത്തെ വിദ്യാർഥികളുടെ സർഗ്ഗാത്മക മികവിന്‍റെ നേർക്കാഴ്ചയായി ഈ പ്രദർശനം മാറി. ബിരുദദാന ചടങ്ങിന് ശേഷം ഗായകൻ മിഥുലേഷ് ചോലക്കൽ നയിച്ച സംഗീത വിരുന്നോടെയാണ് പരിപാടികൾ സമാപിച്ചത്. വിദ്യാർഥികളും രക്ഷിതാക്കളും അക്കാദമിയിലെ അധ്യാപകരും ജീവനക്കാരും ചടങ്ങിൽ പങ്കെടുത്തു.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News