വ്യോമസേനയിൽ അഗ്നിവീർ ആവാം; അപേക്ഷ ഫെബ്രുവരി ഒന്ന് വരെ

2006 ജനുവരി ഒന്നിനും 2009 ജൂലൈ ഒന്നിനും ഇടയിൽ ജയിച്ചവരായിരിക്കണം അപേക്ഷകർ

Update: 2026-01-21 05:20 GMT

കോഴിക്കോട്: വ്യോമസേനയിൽ അഗ്നിവീർ സെലക്ഷൻ ടെസ്റ്റിന് ഫെബ്രുവരി ഒന്ന് വരെ ഓൺലൈൻ ആയി അപേക്ഷിക്കാം. സെലക്ഷൻ ടെസ്റ്റ് മാർച്ച് 30,31 തിയതികളിൽ നടക്കും. അവിവാഹിതരായ സ്ത്രീകൾക്കും പുരുഷൻമാർക്കും അപേക്ഷിക്കാം. നാല് വർഷത്തേക്കാണ് നിയമനം.

വിദ്യാഭ്യാസ യോഗ്യത:

സയൻസ് വിഷയങ്ങൾ: 50 ശതമാനം മാർക്കോടെ മാത്‌സ്, ഫിസിക്‌സ്, ഇംഗ്ലീഷ് പഠിച്ച് പ്ലസ് ടു ജയിച്ചിരിക്കണം. അല്ലെങ്കിൽ രണ്ട് വർഷ വൊക്കേഷനൽ കോഴ്‌സ് വിജയിച്ചിരിക്കണം. ഫിസിക്‌സ്, മാത്‌സ് എന്നിവ വിജയിച്ചിരിക്കണം. ഇംഗ്ലീഷിൽ 50 ശതമാനം മാർക്ക് നിർബന്ധമാണ്. മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്‌സ്, ഓട്ടോ മൊബൈൽ, കമ്പ്യൂട്ടർ സയൻസ്, ഇൻസ്ട്രുമന്റേഷൻ ടെക്‌നോളജി, ഐടി എന്നിവയിൽ മൂന്നുവർഷ ഡിപ്ലോമ 50 ശതമാനത്തോടെ പാസായവർക്കും അപേക്ഷിക്കാം. ഡിപ്ലോമയിൽ ഇംഗ്ലീഷ് ഒരു വിഷയമല്ലെങ്കിൽ പ്ലസ് ടു/ പത്താം ക്ലാസിന് 50 ശതമാനം മാർക്ക് വാങ്ങിയിരിക്കണം.

സയൻസ് ഇതര വിഷയങ്ങൾ: 50 ശതമാനം മാർക്കോടെ പ്ലസ് ടു ജയം, അല്ലെങ്കിൽ 2 വർഷ വൊക്കേഷണൽ കോഴ്‌സ് ജയം. ഇംഗ്ലീഷിന് 50 ശതമാനം മാർത്ത് വേണം.

2006 ജനുവരി ഒന്നിനും 2009 ജൂലൈ ഒന്നിനും ഇടയിൽ ജയിച്ചവരായിരിക്കണം അപേക്ഷകർ. എൻറോൾ ചെയ്യുമ്പോൾ 21 വയസായിരിക്കണം. ഓൺലൈൻ പരീക്ഷ, ശാരീരിക അളവെടുപ്പ്, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. ശാരീരികോഗ്യത, കായികക്ഷമത തുടങ്ങി കൂടുതൽ വിവരങ്ങൾക്ക് https//iafrecruit,ent.edcil.co.in

Tags:    

Writer - ശരത് ഓങ്ങല്ലൂർ

Chief Web Journalist

2025 ഒക്ടോബർ മുതൽ മീ‍ഡിയവണിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. ടിവി ന്യു, ഇന്ത്യാവിഷൻ, മാധ്യമം, കൈരളി ന്യൂസ് എന്നീ സ്ഥാപനങ്ങളുടെ വിവിധ ബ്യൂറോകളിൽ പ്രവർത്തിച്ചു. പട്ടാമ്പി ​ഗവ.സംസ്കൃത കോളജിൽ നിന്ന് മലയാളത്തിൽ ബിരുദവും കാക്കനാട് പ്രസ് അക്കാദമിയിൽ നിന്ന് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി. കേരള, ദേശീയ വാർത്തകൾ കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലൂസീവ് റിപ്പോർട്ടുകൾ, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ശരത് ഓങ്ങല്ലൂർ

By - ശരത് ഓങ്ങല്ലൂർ

Similar News