മീഡിയവൺ അക്കാദമി പി.ജി ഡിപ്ലോമ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

ഫിലിം മേക്കിങ് ആൻഡ് വീഡിയോ പ്രൊഡക്ഷൻ, കൺവേർജൻസ് ജേണലിസം കോഴ്‌സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്

Update: 2024-05-02 15:52 GMT
Editor : Shaheer | By : Web Desk
Advertising

കോഴിക്കോട്: മീഡിയവൺ അക്കാദമിയുടെ പി.ജി ഡിപ്ലോമ കോഴ്‌സുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഫിലിം മേക്കിങ് ആൻഡ് വീഡിയോ പ്രൊഡക്ഷൻ, കൺവേർജൻസ് ജേർണലിസം എന്നീ കോഴ്‌സുകൾക്ക് മെയ് 25 വരെ അപേക്ഷ സമർപ്പിക്കാം.

ഒരു വർഷം ദൈർഘ്യമുള്ള കോഴ്‌സുകളുടെ അടിസ്ഥാന യോഗ്യത ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ്. അവസാന വർഷ ബിരുദപരീക്ഷ എഴുതി കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. അഭിരുചി പരീക്ഷയുടെയും ഇന്റർവ്യൂവിന്റെയും അടിസ്ഥാനത്തിലായിരിക്കും പ്രവേശനം.

സിനിമ മേഖലയിലും പരസ്യകലയിലും വീഡിയോ പ്രൊഡക്ഷനിലും സമഗ്രമായ പരിശീലനം നൽകുന്ന ഫിലിം മേക്കിങ് ആൻഡ് വീഡിയോ പ്രൊഡക്ഷൻ കോഴ്‌സിൽ 20 പേർക്കാണ് പ്രവേശനം. ഡയറക്ഷൻ, തിരക്കഥാരചന, സിനിമാറ്റോഗ്രഫി, എഡിറ്റിങ് തുടങ്ങി സിനിമാ നിർമ്മാണത്തിന്റെ സാങ്കേതികവും സൗന്ദര്യശാസ്ത്രപരവുമായ പരിശീലനത്തിന് മികച്ച അധ്യാപകർ നേതൃത്വം നൽകും. പ്രോഗ്രാമിന്റെ വിവിധ ഘട്ടങ്ങളിൽ സാങ്കേതിക പരിശീലനത്തോടൊപ്പം ചലച്ചിത്ര പ്രവർത്തകരുമായുള്ള സംവാദങ്ങൾ, ചലച്ചിത്ര ആസ്വാദന ക്ലാസുകൾ, ചലച്ചിത്രോത്സവങ്ങൾ എന്നിവ അരങ്ങേറും. കോഴ്‌സിന്റെ വിവിധ ഘട്ടങ്ങളിലായി മ്യൂസിക്ക് വീഡിയോ, ഷോർട്ട് ഫിലിം, ഡോക്യുമെന്ററി തുടങ്ങിയവ വിദ്യാർഥികൾ സ്വയം തയ്യാറാക്കുന്ന രീതിയിലാണ് പാഠ്യപദ്ധതി.

അച്ചടി, ദൃശ്യ മാധ്യമ പ്രവർത്തനത്തിന്റെയും നവമാധ്യമ പ്രവർത്തനത്തിന്റെയും ആവശ്യങ്ങളെ അഭിമുഖീകരിക്കാൻ വിദ്യാർഥികളെ പ്രാപ്തരാക്കുന്ന പ്രായോഗിക പരിശീലനമാണ് ഒരു വർഷം നീണ്ടുനിൽക്കുന്ന കൺവേർജൻസ് ജേർണലിസം കോഴ്‌സിൽ നൽകപ്പെടുക. വിദ്യാർഥികൾക്ക് വ്യത്യസ്ത മീഡിയ പ്ലാറ്റ്‌ഫോമുകളെ ഉപയോഗിക്കാനുള്ള അവതരണ മികവും സാങ്കേതികജ്ഞാനവും വിശകലനശേഷിയും നൽകാൻ പാകത്തിലുള്ള നിരന്തര പരിശീലനം പ്രമുഖ മാധ്യമപ്രവർത്തകരുടെ നേതൃത്വത്തിൽ നൽകപ്പെടും.

റിപ്പോർട്ടിങ്, ഫോട്ടോ ജേണലിസം, ന്യൂസ് ആങ്കറിങ്, വീഡിയോ ക്യാമറ, വീഡിയോ എഡിറ്റിങ്, മൊബൈൽ ജേണലിസം, ഓൺലൈൻ-ഡിജിറ്റൽ ജേണലിസം എന്നിവയിൽ സമഗ്രമായ പരിശീലനം ലഭിക്കുന്ന വിദ്യാർഥികൾക്ക് മാധ്യമം-മീഡിയവൺ സ്ഥാപനങ്ങളിൽ ഇന്റേൺഷിപ്പിനുള്ള അവസരവും ലഭിക്കും. കോഴ്‌സിന്റെ ഭാഗമായി ന്യൂസ് ബുള്ളറ്റിനുകൾ, വീഡിയോ സ്റ്റോറികൾ, ഡോക്യുമെന്ററികൾ, ഫോട്ടോ ഫീച്ചറുകൾ എന്നിവ വിദ്യാർഥികൾ തയ്യാറാക്കുന്ന രീതിയിലാണ് കോഴ്‌സിന്റെ ഘടന.

അപേക്ഷിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യാം:

https://mediaoneacademy.com/apply-online/

വിശദവിവരങ്ങൾക്ക്:

8943347460, 8943347400, 0495 - 2359455

www.mediaoneacademy.com

academy@mediaonetv.in

Summary: Applications are invited for admission to PG Diploma Courses of Mediaone Academy. Applications for Film Making and Video Production and Convergence Journalism courses can be submitted till May 25.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News