ഡിഗ്രി പ്രവേശനത്തിനായുള്ള കോമണ്‍ എന്‍ട്രന്‍സ് ടെസ്റ്റിന്‍റെ രജിസ്ട്രേഷന്‍ ഇന്നുമുതല്‍

രാജ്യത്തെ മുഴുവന്‍ കേന്ദ്ര സര്‍വകലാശാലയിലേക്കും ഡിഗ്രി പ്രവേശനത്തിനായുള്ള കോമണ്‍ എന്‍ട്രന്‍സ് ടെസ്റ്റിന്‍റെ (CUET) രജിസ്ട്രേഷന്‍ പ്രക്രിയ ഇന്നുമുതല്‍ ആരംഭിക്കും.

Update: 2022-04-06 09:44 GMT
By : Web Desk

ത്തെ മുഴുവന്‍ കേന്ദ്ര സര്‍വകലാശാലയിലേക്കും ഡിഗ്രി പ്രവേശനത്തിനായുള്ള കോമണ്‍ എന്‍ട്രന്‍സ് ടെസ്റ്റിന്‍റെ (CUET) രജിസ്ട്രേഷന്‍ പ്രക്രിയ ഇന്നുമുതല്‍ ആരംഭിക്കും. നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയുടെ പുതിയ വിജ്ഞാപനപ്രകാരം ഏപ്രില്‍ 6 മുതലാണ് അപേക്ഷിച്ചു തുടങ്ങേണ്ടത്. മെയ് ആറിന് വൈകീട്ട് 5 വരെയാണ് അപേക്ഷകള്‍ സ്വീകരിക്കുക. എന്നാല്‍ അന്ന് രാത്രി 11.50വരെ ഫീസ് അടയ്ക്കാം. http://cuet.samarth.ac.in എന്ന വെബ്‍സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്.

എൻ ടി എ ഇതുവരെ പരീക്ഷാ തീയതി പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ പരീക്ഷ ജൂലായില്‍ ആയിരിക്കുമെന്നാണ് പുറത്തുവന്നിരിക്കുന്ന വിവരം. പ്ലസ്ടു സിലബസിലായിരിക്കും പരീക്ഷ എന്നതിനാല്‍ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ എന്‍സിഇആര്‍ടി പുസ്തകങ്ങളെ മാത്രം ആശ്രയിച്ചാല്‍ മതിയാകും.

Advertising
Advertising

കഴിഞ്ഞ വര്‍ഷം വരെ CUCET എന്ന പേരില്‍ നടന്നിരുന്ന ഈ എന്‍ട്രന്‍സ് ടെസ്റ്റ് പുതിയ രൂപത്തിലും രീതിയിലുമാണ് ഈ വര്‍ഷം മുതല്‍ ഉണ്ടാകുക. ഡല്‍ഹി യൂണിവേഴ്സിറ്റി, ജാമിഅ മിലിയ ഇസ്‍ലാമിയ യൂണിവേഴ്സിറ്റി, അലീഗഡ് യൂണിവേഴ്സിറ്റി, പോണ്ടിച്ചേരി യൂണിവേഴ്സിറ്റി തുടങ്ങി രാജ്യത്തെ പ്രശസ്തമായ എല്ലാ യൂണിവേഴ്സിറ്റികളിലേക്കുമുള്ള പ്രവേശനം ഇനി മുതല്‍ CUET വഴിയായിരിക്കും. 2009ലെ പാര്‍ലമെന്‍റ് ആക്ട് പ്രകാരം വന്ന യൂണിവേഴ്സിറ്റികളിലേക്ക് മാത്രമായുള്ള എന്‍ട്രന്‍സ് പരീക്ഷയായിരുന്നു CUCET എങ്കില്‍ CUET നടപ്പില്‍വരുന്നതോടെ രാജ്യത്തെ 45 കേന്ദ്രസര്‍വകലാശാലകളിലേക്ക് ഒന്നിച്ചു നടക്കുന്ന പരീക്ഷയായി ഇത് മാറും. അതുകൊണ്ടുതന്നെ മറ്റ് യൂണിവേഴ്സിറ്റികളിലും ഡിഗ്രി പ്രവേശനത്തിന് CUET സ്കോർ പരിഗണിക്കപ്പെട്ടേക്കാം.

കമ്പ്യൂട്ടര്‍ ബെയ്‍സ്‍ഡ് ടെസ്റ്റ് (സിബിടി) ആയിരിക്കും സിയുഇടി. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, മറാത്തി, ഗുജറാത്തി, ഒഡിയ, ബംഗാളി, ആസാമീസ്, പഞ്ചാബി, ഇംഗ്ലീഷ്, ഹിന്ദി, ഉറുദു എന്നിങ്ങനെ 13 ഭാഷകളിലായാണ് പരീക്ഷ നടത്തുന്നത്. കൂടാതെ വിദ്യാര്‍ഥിക്ക് ഭാഷകള്‍ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവുമുണ്ട്. ഫ്രഞ്ച്, ജർമൻ, ജാപ്പനീസ്, റഷ്യൻ, ബോഡോ, സന്താലി തുടങ്ങി 19 ഭാഷകളിൽ നിന്നും തിരഞ്ഞെടുക്കാവുന്നതാണ്.


CUET 2022 എക്‌സാം എന്താണ്, അപേക്ഷിക്കേണ്ടതെങ്ങനെ- വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും സംശയങ്ങള്‍ക്ക് ബന്ധപ്പെടാം:

ഫോണ്‍ / വാട്‌‍സാപ്പ്: 8089877300

Tags:    

By - Web Desk

contributor

Similar News