പിഎസ്‌സി; 20 തസ്തികകളിലേക്കുള്ള വിജ്ഞാപനം ഒക്ടോബർ 30-ന്

അപേക്ഷിക്കാനുള്ള അവസാന തീയതി: ഡിസംബർ 3

Update: 2025-10-27 11:19 GMT

കോഴിക്കോട്: കമ്പനി/ബോർഡ്/കോർപ്പറേഷൻ ലാസ്റ്റ് ഗ്രേഡ് സർവെന്റ്‌സ്, ഫിഷറീസ് വകുപ്പിൽ ഫിഷറീസ് ഓഫിസർ, പൊലീസ് ബാൻഡിൽ കോൺസ്റ്റബിൾ തുടങ്ങി 20 തസ്തികകളിലേക്കുള്ള പി.എസ്.സി. വിജ്ഞാപനം കമ്മിഷൻ യോഗം അംഗീകരിച്ചു. ഒക്ടോബർ 30-ന്റെ ഗസറ്റിൽ പ്രസിദ്ധീകരിക്കും. ഡിസംബർ മൂന്ന് വരെ അപേക്ഷിക്കാൻ സമയമുണ്ട്. പ്രൊഫൈലിലൂടെ ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. അതിനുള്ള നിർദേശങ്ങളും വിജ്ഞാപനത്തിനൊപ്പമുണ്ടാകും.

വിജ്ഞാപനം തയ്യാറായ തസ്തികകൾ

ജനറൽ റിക്രൂട്ട്‌മെന്റ് (സംസ്ഥാനതലം)

ഇക്കണോമിക്‌സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പിൽ റിസർച്ച് ഓഫീസർ, കേരള മോട്ടോർ ട്രാൻസ്‌പോർട്ട് വർക്കേഴ്സ് വെൽഫയർ ഫണ്ട് ബോർഡിൽ ഡിസ്ട്രിക്ട് എക്‌സിക്യുട്ടീവ് ഓഫീസർ/അഡീഷണൽ ഡിസ്ട്രിക്ട് എക്‌സിക്യൂട്ടീവ് ഓഫീസർ, കേരള കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡിൽ (മിൽമ) സ്റ്റെനോഗ്രാഫർ ഗ്രേഡ് 2/സ്റ്റെനോ ടൈപ്പിസ്റ്റ് ഗ്രേഡ് 2 (പാർട്ട് 1. 2) (ജനറൽ, സൊസൈറ്റി കാറ്റഗറി), പൊലീസ് (ബാൻഡ് യൂണിറ്റ്) വകുപ്പിൽ പൊലീസ് കോൺസ്റ്റ ബിൾ (ബാൻഡ്/ബ്യൂഗ്ലർ/ഡ്രമ്മർ). പ്രിസൺസ് ആൻഡ് കറക്ഷണൽ സർവീസസിൽ അസിസ്റ്റന്റ് പ്രിസൺ ഓഫീസർ, സംസ്ഥാന ജലഗതാഗത വകുപ്പിൽ ബോട്ട് ലാസ്റ്റർ, കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ കോർപ്പറേഷൻ ലിമിറ്റഡിൽ അക്കൗണ്ടന്റ്, സർക്കാർ ഉടമസ്ഥതയിലുള്ള വിവിധ കമ്പനി/കോർപ്പറേഷൻ/ബോർഡുകളിൽ ലാസ്റ്റ് ഗ്രേഡ് സെർവന്റ്‌സ്.

Advertising
Advertising

ജനറൽ റിക്രൂട്ട്‌മെന്റ് (ജില്ലാതലം)

മലപ്പുറം ജില്ല വനം വന്യജീവി വകുപ്പിൽ ഫോറസ്റ്റ് ഡ്രൈവർ (നേരിട്ടും തസ്തികമാറ്റം മുഖേനയും)

സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റ് (സംസ്ഥാനതലം)

കേരള ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ഹയർ സെക്കൻഡറി സ്‌കൂൾ ടീച്ചർ - സ്റ്റാറ്റിസ്റ്റിക്‌സ് (പട്ടികവർഗം).

സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റ് (ജില്ലാതലം)

മലപ്പുറം ജില്ല വിവിധ വകുപ്പുക ളിൽ ക്ലാർക്ക് (പട്ടികവർഗം).

എൻ.സി.എ. റിക്രൂട്ട്‌മെന്റ് (സംസ്ഥാനതലം)

ആരോഗ്യ വകുപ്പിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് (എസ്‌ഐയുസി നാടാർ)ഫയർ ആൻഡ് റെസ്‌ക്യൂ സർവീസസിൽ ഫയർ ആൻഡ് റെസ് ഓഫീസർ (ഡ്രൈവർ) (ട്രെയിനി)(എൽ സി/എഐ).

എൻ.സി.എ. റിക്രൂട്ട്‌മെന്റ് (ജില്ലാതലം)

മലപ്പുറം ജില്ല പൊതുവിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌ക്കൂൾ ടീച്ചർ (ഉറുദു) (എസ്‌സിസിസി)

വിവിധ ജില്ലകളിൽ വനം വന്യജീവി വകുപ്പിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർ (വിശ്വകർമ, ഹിന്ദുനാടാർ, മുസ്ലിം, എൽസി/എഐ), തിരുവനന്തപുരം ജില്ല ലെജിസ്ലേച്ചർ സെക്രട്ടേറിയേറ്റിൽ അമിനിറ്റീസ് അസിസ്റ്റന്റ് (എംഎൽഎ ഹോസ്റ്റൽ)(ഒബിസി), എറണാകുളം ജില്ല വനം വന്യജീവി വകുപ്പിൽ റിസർവ് വാച്ചർ/ ഡിപ്പോ വാച്ചർ/സർവേ ലാസ്‌റ്റേഴ്‌സ്/ടിബി വാച്ചേഴ്‌സ്/ബംഗ്ലാവ് വാച്ചേഴ്‌സ്/ഡിപ്പോ ആൻഡ് വാച്ച് സ്‌റ്റേഷൻ വാച്ചർ/ പ്ലാന്റേഷൻ വാച്ചേഴ്‌സ്/മേസ്ട്രീസ്/ ടിമ്പർ സൂപ്പർവൈസേഴ്‌സ്/ തോപ്പ് വാർഡൻ/താന വാച്ചർ/ ഡിസ്‌പെൻസറി അസിസ്റ്റന്റ് (എസ്‌ഐയുസി നാടാർ )

Tags:    

Writer - ശരത് ഓങ്ങല്ലൂർ

contributor

Editor - ശരത് ഓങ്ങല്ലൂർ

contributor

By - Web Desk

contributor

Similar News