കൂടുതൽ വ്യാജ യൂണിവേഴ്‌സിറ്റികളുടെ പേര് പുറത്തുവിട്ട് യുജിസി

ഏറ്റവും കൂടുതൽ വ്യാജ യൂണിവേഴ്‌സിറ്റികളുള്ളത് ഡൽഹിയിൽ; കേരളത്തിൽ രണ്ട് യൂണിവേഴ്‌സിറ്റികൾ

Update: 2025-12-20 10:38 GMT

ന്യുഡൽഹി: വീണ്ടും വ്യാജ യൂണിവേഴ്‌സിറ്റികളുടെ പേര് പുറത്തുവിട്ട് യുജിസി. മൂന്ന് വ്യാജ യൂണിവേഴ്‌സിറ്റികളുടെ വിവരങ്ങളാണ് യുജിസി പുറത്തുവിട്ടിരിക്കുന്നത്. ഇതോടെ യുജിസി പുറത്തുവിട്ട വ്യാജ യൂണിവേഴ്‌സിറ്റികളുടെ എണ്ണം 25 ആയി. ഡൽഹി ആസ്ഥാനമായുള്ള നാഷ്ണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് സൊല്യൂഷൻ, കർണാടക ആസ്ഥാനമായുള്ള സർവ ഭാരതീയ ശിക്ഷാ പീഠം, മഹാരാഷ്ട്ര ആസ്ഥാനമാക്കിയുള്ള നാഷ്ണൽ ബാക്‌വേർഡ് കൃഷി വിദ്യാപീഠം എന്നിവയുടെ വ്യാജ യുണിവേഴ്‌സിറ്റികളുടെ പട്ടികയിൽ പുതിയതായി ഉൾപ്പെടുത്തിയവ.

ഈ യൂണിവേഴ്‌സിറ്റികളിൽ പ്രവേശനം നേടി വഞ്ചിതരാവരുത് എന്ന മുന്നറിയിപ്പും യുജിസി നൽകിയിട്ടുണ്ട്. ഈ യൂണിവേഴ്‌സിറ്റികൾ നൽകുന്ന ബിരുദ, ബിരുദാനന്തര, ഡിപ്ലോമ കോഴ്‌സുകൾക്ക് അംഗീകരമുണ്ടാവില്ല. ഇവിടത്തെ സർട്ടിഫിക്കറ്റുകൾ തുടർപഠനത്തിനോ ജോലിക്കോ ഉപയോഗിക്കരുത് എന്നും യുജിസി നിർദേശമുണ്ട്. 22 വ്യാജ യൂണിവേഴ്‌സിറ്റികളുടെ പട്ടിക മുമ്പ് പുറത്തിറക്കിയിരുന്നു. ഏറ്റവും കൂടുതൽ വ്യാജ യൂണിവേഴ്‌സിറ്റികളുള്ളത് ഡൽഹിയിലാണ്. പത്ത് വ്യാജ യൂണിവേഴ്‌സിറ്റികളാണ് ഡൽഹിയിലുള്ളത്.

Advertising
Advertising

വ്യാജയൂണിവേഴ്‌സിറ്റികളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്തുള്ളത് ഉത്തർപ്രദേശാണ് ഉള്ളത്. ഉത്തർപ്രദേശിൽ നാല് വ്യാജ യൂണിവേഴ്‌സിറ്റികളുണ്ട്. ആന്ധ്രാപ്രദേശ്, പശ്ചിമബംഗാൾ, കേരളം എന്നിവിടങ്ങളിൽ രണ്ട് വ്യാജയൂണിവേഴ്‌സിറ്റികളാണ് ഉള്ളത്. മഹാരാഷ്ട്രയിലും പുതുച്ചേരിയിലും ഓരോ വ്യാജ യൂണിവേഴ്‌സിറ്റികളുമുണ്ട്. കുന്ദമംഗലം ആസ്ഥാനമാക്കിയുള്ള ഇൻർനാഷ്ണൽ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി ഓഫ് പ്രോഫെറ്റിക് മെഡിസിൻ, സെന്റ് ജോൺസ് യൂണിവേഴ്‌സിറ്റി എന്നിവയാണ് കേരളത്തിൽ നിന്ന് വ്യാജ യൂണിവേഴ്‌സിറ്റികളുടെ പട്ടികയിൽ ഇടം പിടിച്ചിട്ടുള്ളത്.

Tags:    

Writer - ശരത് ഓങ്ങല്ലൂർ

contributor

Editor - ശരത് ഓങ്ങല്ലൂർ

contributor

By - Web Desk

contributor

Similar News