കൊല്ലത്ത് ലീഡ് തിരിച്ചുപിടിച്ച് മുകേഷ്

തുടക്കത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി ബിന്ദു കൃഷ്ണക്കായിരുന്നു ലീഡ്

Update: 2021-05-02 05:01 GMT
Editor : Jaisy Thomas | By : Web Desk
Advertising

കൊല്ലത്ത് ഇടത് സ്ഥാനാര്‍ഥി മുകേഷ് ലീഡ് ചെയ്യുന്നു. 2100 വോട്ടുകള്‍ക്കാണ് മുകേഷ് ലീഡ് ചെയ്യുന്നത്. തുടക്കത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി ബിന്ദു കൃഷ്ണക്കായിരുന്നു ലീഡ്. തുടര്‍ന്ന് മുകേഷ് ലീഡ് തിരിച്ചുപിടിക്കുകയായിരുന്നു.

കൊല്ലത്ത് ഏഴിടങ്ങളില്‍ യുഡിഎഫും നാലിടങ്ങളില്‍ എല്‍ഡിഎഫുമാണ് മുന്നില്‍. കരുനാഗപ്പള്ളിയില്‍ സി. ആര്‍ മഹേഷ്, ചവറയില്‍ ഷിബു ബേബി ജോണ്‍, കുന്നത്തൂര്‍ ഉല്ലാസ് കോവൂര്‍, കൊട്ടാരക്കര ആര്‍. രശ്മി, പുനലൂര്‍ അബ്ദുറഹ്മാന്‍ രണ്ടത്താണി, കുണ്ടറ പി.സി വിഷ്ണുനാഥ്, ഇരവിപുരം ബാബു ദിവാകരന്‍ എന്നിവരാണ് മുന്നില്‍ നില്‍ക്കുന്നത്.

Tags:    

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News