സിനിമയിലെത്തിയിട്ട് 20 വർഷം; നന്ദി അറിയിച്ച് നവ്യാ നായർ

20 വർഷത്തിനുള്ളിൽ അമ്പതോളം ചിത്രത്തിലാണ് നവ്യ നായികയായത്

Update: 2021-10-06 10:40 GMT
Editor : Midhun P | By : Web Desk

സിനിമയിൽ 20 വർഷം പൂർത്തിയാക്കിയതിന്റെ സന്തോഷം പങ്കിട്ട് നടി നവ്യ നായർ. സിബി മലയിൽ സംവിധാനം ചെയ്ത 2001 ൽ പുറത്തിറങ്ങിയ ഇഷ്ടം എന്ന സിനിമയിലൂടെയാണ് നവ്യ നായർ മലയാള സിനിമയിൽ എത്തുന്നത്. 20 വർഷത്തിനുള്ളിൽ അമ്പതോളം ചിത്രത്തിലാണ് നവ്യ നായികയായത്. മലയാളത്തിനു പുറമേ തമിഴ്, കന്നഡ ഭാഷകളിലും തന്റെ അഭിനയ മികവ് താരം കാഴ്ചവെച്ചിട്ടുണ്ട്.

ഇതുവരെ നൽകിയ സ്‌നേഹത്തിനും കരുതലിനും നന്ദിയെന്നാണ് നടി ഫേസ് ബുക്കിൽ കുറിച്ചത്. തനിക്ക് സിനിമയുടെ ലോകം തുറന്നു തന്ന സിബി മലയിൽ, ദിലീപ്, ഡേവിഡ് കാച്ചപ്പള്ളി, രഞ്ജിത് എന്നിവർക്കും നവ്യ നന്ദി പറയുന്നുണ്ട്. തന്നെ താനായി സ്നേഹിക്കുന്ന തന്‍റെ ആരാധകർക്കും നവ്യാ നന്ദി പറയുന്നുണ്ട്. മികച്ച നടിക്കുള്ള രണ്ട് സംസ്ഥാന പുരസ്കാരങ്ങളുൾപ്പെടെ നിരവധി അവാർഡുകൾ നടിയെ തേടിയെത്തിയിട്ടുണ്ട്.

Advertising
Advertising

ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണരൂപം വായിക്കാം

''20 വര്ഷങ്ങള്ക്കു മുൻപ് ഈ ദിവസമാണ് ഞാൻ നിങ്ങളിലേക്ക് എത്തുന്നത്.. ഇഷ്ടം എന്ന എന്റെ സിനിമ അഭ്രപാളിയിൽ എത്തുന്നത് .. ഇന്നുവരെ തന്നസ്നേഹത്തിനും കരുതലിനും നന്ദി .. അച്ഛനെയും അമ്മയെയും ,കുടുംബാങ്ങങ്ങളെയും , ഗുരുഭൂതന്മാരെയും ദൈവത്തെയും ,പിതൃക്കളെയും ,സഹോദരനെയും ,സുഹൃത്തുക്കളെയും ,ആസ്വാദകരേയും , വിമര്ശകരെയും ഓർക്കുന്നു , നന്ദി പറയുന്നു..

എനിക്ക് ഈ ലോകം തുറന്നു തന്ന സിബി മലയിൽ (sibi uncle ) , ദിലീപേട്ടൻ , ഡേവിഡ് കാച്ചപ്പള്ളി david uncle , സിയാദ്‌ കോക്കർ ((സിയദ് ഇക്ക ), ഡയറക്ടർ രഞ്ജിയേട്ടൻ എന്നിൽ വിശ്വാസത്തോടെ കഥാപാത്രങ്ങൾ തന്ന ഏല്ലാ സംവിധായകരെയും , നിര്മാതാക്കളെയും , സഹ താരങ്ങളെയും ഓർക്കുന്നു നന്ദി പറയുന്നു ..

എന്നെ ഞാൻ ആയി സ്നേഹിക്കുന്ന എന്റെ ആരാധകർ , ഈ ദിവസം പോലും ഓർമയിൽ വച്ച നിങ്ങളോടുള്ള നന്ദിയും കടപ്പാടും പറഞ്ഞാൽ തീരുന്നതല്ല ..

രഞ്ജിത് , പാത്തു , പ്രീതി, ദേവൻ , നബീൽ , ബോണി , തൗഫീഖ് ദേവു, കുൽസു .. പിന്നെ എനിക്ക് പേരറിയാത്ത എന്നെ സ്നേഹിക്കുന്ന ഒരായിരം പേർക്ക് എന്റെ നന്ദി'' ..

Full View

Tags:    

Writer - Midhun P

contributor

Editor - Midhun P

contributor

By - Web Desk

contributor

Similar News