ഫുട്ബോള്‍ താരം വി പി സത്യന്റെ ജീവിതം സിനിമയാകുന്നു; സത്യനായി ജയസൂര്യ

Update: 2017-02-24 14:11 GMT
Editor : Sithara
ഫുട്ബോള്‍ താരം വി പി സത്യന്റെ ജീവിതം സിനിമയാകുന്നു; സത്യനായി ജയസൂര്യ

ക്യാപ്റ്റൻ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പ്രജേഷ് സെൻ ആണ്.

ഇന്ത്യന്‍ ഫുട്‌ബോളിലെ സൂപ്പര്‍ താരം വി പി സത്യന്‍റെ ജീവിതം സിനിമയാകുന്നു. ജയസൂര്യ ആണ് വി പി സത്യന് ജീവന്‍ നല്‍കുക. ക്യാപ്റ്റൻ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പ്രജേഷ് സെൻ ആണ്.

മുൻ ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റനും രാജ്യം കണ്ട മികച്ച ഫുട്ബോളറുമായിരുന്ന വി പി സത്യന്‍റെ ജീവിതമാണ് ക്യാപ്റ്റന്‍ എന്ന ചിത്രം. മൂന്ന് ഗെറ്റപ്പുകളിലാണ് ചിത്രത്തില്‍ ജയസൂര്യ എത്തുന്നത്. സിദ്ദീഖിന്‍റെ സംവിധാന സഹായി ആയ പ്രജേഷ് സെൻ ആണ് സിനിമ സംവിധാനം. മലയാളത്തിലെ ഒരു ബിഗ് ബഡ്ജറ്റ് ചിത്രമായിരിക്കും ക്യാപ്റ്റനെന്നും ജയസൂര്യ വ്യക്തമാക്കി. പത്ത് കോടിയലധികം ചെലവ് വരുമെന്നാണ് കണക്കാക്കപ്പെടുന്നത്.

Advertising
Advertising

ഗുഡ് വിൽ എന്റർടൈൻമെൻറ് ബാനറിൽ ടി എൽ ജോർജാണ് നിര്‍മാണം. നിരവധി പ്രമുഖ കായിക താരങ്ങളും സിനിമയുടെ ഭാഗമാകുമെന്നാണ് സൂചന. കണ്ണൂര്‍ മേക്കുന്ന് സ്വദേശിയായ സത്യന്‍ മോഹന്‍ബഗാന്റെയും ഇന്ത്യന്‍ ബാങ്കിന്റെയും താരമായിരുന്നു. സന്തോഷ് ട്രോഫി നേടിയ കേരളാ ടീമിന്റെ ക്യാപ്റ്റനായിരുന്നു സത്യന്‍. സത്യന്റെ കൈ പിടിച്ചാണ് ഐ എം വിജയനെപ്പോലുള്ള താരങ്ങള്‍ ഇന്ത്യന്‍ ഫുട്‌ബോളിലേക്ക് കടന്നുവന്നത്. ഇന്ത്യന്‍ ഫുട്‌ബോളിന്റെ സുവര്‍ണ്ണകാലത്തില്‍ ടീമിന്റെ നായകനായിരുന്ന സത്യന്‍റെ അന്ത്യം 2006 ജൂലൈ 18ന് ചെന്നൈയില്‍ വെച്ചായിരുന്നു.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News