ഉട്താ പഞ്ചാബിന് സെന്‍സര്‍ ബോര്‍ഡിന്റെ 89 വെട്ട്; പ്രതിഷേധം വ്യാപകം

Update: 2017-06-23 19:36 GMT
Editor : admin
ഉട്താ പഞ്ചാബിന് സെന്‍സര്‍ ബോര്‍ഡിന്റെ 89 വെട്ട്; പ്രതിഷേധം വ്യാപകം

ഷാഹിദ് കപൂര്‍ നായകനായെത്തുന്ന വിവാദ ബോളിവുഡ് ചിത്രം ഉട്താ പഞ്ചാബിലെ രംഗങ്ങള്‍ ഒഴിവാക്കിയ സെന്‍സര്‍ ബോര്‍ഡ് നടപടിക്കെതിരെ വ്യാപക പ്രതിഷേധം.

ഷാഹിദ് കപൂര്‍ നായകനായെത്തുന്ന വിവാദ ബോളിവുഡ് ചിത്രം ഉട്താ പഞ്ചാബിലെ രംഗങ്ങള്‍ ഒഴിവാക്കിയ സെന്‍സര്‍ ബോര്‍ഡ് നടപടിക്കെതിരെ വ്യാപക പ്രതിഷേധം. ബോര്‍ഡ് നടപടി രാഷ്ട്രീയ പ്രേരിതമാണെന്നാണ് പ്രധാന ആക്ഷേപം. ചിത്രത്തില്‍ മയക്കുമരുന്നിനടിമയായ ഗായകനായാണ് ഷാഹിദ് കപൂര്‍ എത്തുന്നത്.

പഞ്ചാബിലെ ലഹരിമരുന്നുകള്‍ക്കടിമപ്പെട്ട യുവാക്കളുടെ കഥ പറയുന്ന ചിത്രമാണ് ഉട്താ പഞ്ചാബ്. ചിത്രത്തില്‍ സെന്‍സര്‍ ബോര്‍ഡ് അനാവശ്യ ഇടപെടലുകള്‍ നടത്തുന്നുവെന്നാണ് സിനിമാപ്രേമികളുടെ ആരോപണം. ചിത്രത്തിലെ 89 ഓളം രംഗങ്ങള്‍ നീക്കം ചെയ്യണമെന്ന് സെന്‍സര്‍ബോര്‍ഡ് ചിത്രത്തിന്റെ നിര്‍മാതാക്കളോട് ആവശ്യപ്പെട്ടു. സംസ്ഥാനത്തെ പ്രതിപാദിക്കുന്ന രംഗങ്ങളാണ് ബോര്‍‌ഡ് ഒഴിവാക്കാന്‍ ആവശ്യപ്പെട്ടത്. സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ സെന്‍സര്‍ബോര്‍ഡിന്റെ നീക്കത്തിന് പിന്നില്‍ രാഷ്ട്രീയ സമ്മര്‍ദ്ദമുണ്ടെന്നും ആരോപണമുണ്ട്. അതേസമയം, സെന്‍സര്‍ബോര്‍ഡിനെ വിമര്‍ശിച്ച് കരണ്‍ ജോഹര്‍, മഹേഷ് ഭട്ട്, റാം ഗോപാല്‍ വര്‍മ എന്നിവര്‍ രംഗത്തെത്തി.

Advertising
Advertising

ഒരു ചിത്രം സെന്‍സര്‍ ചെയ്തത് കൊണ്ടുമാത്രം പഞ്ചാബിലെ പ്രശ്നങ്ങള്‍ അവസാനിക്കുന്നില്ലെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രതികരിച്ചു. ബോര്‍ഡിനെതിരെ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിങ്ങും രംഗത്തെത്തി. പഞ്ചാബിലെ യഥാര്‍ഥ പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്ന ചിത്രമാണ് ഉട്താ പഞ്ചാബെന്നായിരുന്നു ഹര്‍ഭജന്റെ ട്വീറ്റ്. സെര്‍സര്‍‌ ബോര്‍ഡിനെ പരിഹസിച്ചുള്ള ട്രോളുകളും സോഷ്യല്‍ മീഡിയകളില്‍ വൈറലാകുകയാണ്. ഷാഹിദ് കപൂറും കരീന കപൂറും ആലിയ ഭട്ടുമാണ് ഉട്താ പഞ്ചാബില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്. അഭിഷേക് ചൌബേ ആണ് ചിത്രത്തിന്റെ സംവിധായകന്‍.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News