അക്ഷയ് കുമാറിനെ ലണ്ടന്‍ വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചു

Update: 2017-12-30 13:38 GMT
Editor : admin
അക്ഷയ് കുമാറിനെ ലണ്ടന്‍ വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചു
Advertising

ബോളിവുഡ് താരം അക്ഷയ് കുമാറിനെ ലണ്ടനിലെ ഹീത്രു വിമാനത്താവളത്തില്‍ അധികൃതര്‍ തടഞ്ഞുവെച്ചു.

ബോളിവുഡ് താരം അക്ഷയ് കുമാറിനെ ലണ്ടനിലെ ഹീത്രു വിമാനത്താവളത്തില്‍ അധികൃതര്‍ തടഞ്ഞുവെച്ചു. ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥരാണ് താരത്തെ കസ്റ്റഡിയിലെടുത്തത്. ഒന്നര മണിക്കൂറോളം താരത്തെ വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചതായും ചോദ്യം ചെയ്തതായുമാണ് റിപ്പോര്‍ട്ട്. പുതിയ ചിത്രം റസ്തോമിന്റെ 15 ദിവസത്തെ ഷൂട്ടിങിനായി എത്തിയതായിരുന്നു താരം. അക്ഷയ് കുമാറിനോടൊപ്പം അദ്ദേഹത്തിന്റെ പേഴ്‌സണല്‍ ട്രെയിനറുമുണ്ടായിരുന്നു. ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. വിസയുടെ സാധുതയുമായി ബന്ധപ്പെട്ടാണ് താരത്തിനെതിരായ നടപടി. വിസ സ്റ്റാമ്പിങുമായി ബന്ധപ്പെട്ട അപാകതയാണ് താരത്തെ പുലിവാല്‍ പിടിപ്പിച്ചത്. ഇതിനിടെ താരത്തെ ചോദ്യം ചെയ്യുന്നതു കണ്ട ആരാധകര്‍ അക്ഷയ് കുമാറിനൊപ്പം ഫോട്ടോ എടുക്കാനായി തിരക്ക് കൂട്ടിയത് ചെറുതല്ലാത്ത പ്രശ്നങ്ങള്‍ സൃഷ്ടിച്ചു. ചോദ്യം ചെയ്യല്‍ കുറച്ച് കൂടി സ്വകാര്യതയുള്ള സ്ഥലത്തായിക്കൂടെയെന്ന് അക്ഷയ് ചോദിച്ചെങ്കിലും വിമാനത്താവളത്തില്‍ അങ്ങനെ സ്വകാര്യ സ്ഥലമൊന്നും നല്‍കാന്‍ കഴിയില്ലെന്നായിരുന്നു അധികൃതരുടെ മറുപടി.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News