ദംഗല്‍-ബാഹുബലി താരതമ്യം വേണ്ടെന്ന് ആമിര്‍ ഖാന്‍

Update: 2018-02-03 00:26 GMT
Editor : Jaisy
ദംഗല്‍-ബാഹുബലി താരതമ്യം വേണ്ടെന്ന് ആമിര്‍ ഖാന്‍

ഇന്ത്യാക്കാരന്‍ എന്ന നിലയില്‍ ബാഹുബലിയുടെ ആഗോള സ്വീകാര്യതയില്‍ അഭിമാനിക്കുന്നതായും താരം കൂട്ടിച്ചേര്‍ത്തു

ആയിരം കോടിയുടെ റെക്കോഡ് തകര്‍ത്തു മുന്നേറുമ്പോള്‍ ദംഗലിനെയും ബാഹുബലി 2നെയും പരസ്പരം താരമ്യം ചെയ്യേണ്ടെന്ന് ആമിര്‍ ഖാന്‍. രാജ്യത്തിന് അഭിമാനിക്കാന്‍ കഴിയുന്ന മികച്ച ചിത്രങ്ങളാണ് രണ്ടുമെന്നും ഇവയെ താരതമ്യം ചെയ്യേണ്ട കാര്യമില്ലെന്നും ദംഗല്‍ താരം പറഞ്ഞു. ബാഹുബലി കണ്ടിട്ടില്ല, എന്നാല്‍ സിനിമയെക്കുറിച്ച് നല്ല അഭിപ്രായമാണ് പൊതുവെ കേള്‍ക്കുന്നത്. ഇന്ത്യാക്കാരന്‍ എന്ന നിലയില്‍ ബാഹുബലിയുടെ ആഗോള സ്വീകാര്യതയില്‍ അഭിമാനിക്കുന്നതായും താരം കൂട്ടിച്ചേര്‍ത്തു. സച്ചിന്റെ ജീവിതകഥ പറയുന്ന സച്ചിന്‍ എ ബില്യണ്‍ ഡ്രീംസിന്റെ പ്രീമിയര്‍ ഷോക്ക് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആഗോളതലത്തില്‍ 1565 കോടി തൂത്തുവാരിക്കൊണ്ട് ബാഹുബലി 2 റെക്കോഡുകള്‍ തകര്‍ത്തുകൊണ്ടിരിക്കുകയാണ്. ആയിരം കോടി ക്ലബില്‍ കയറിയ ആദ്യ ഇന്ത്യന്‍ ചിത്രവും ബാഹുബലിയാണ്. തൊട്ടുപിന്നാലെയാണ് ദംഗലും ഈ ലിസ്റ്റില്‍ കയറിയത്. ഇന്ത്യയിലും ചൈനയിലും മികച്ച പ്രതികരണം ലഭിച്ച ദംഗല്‍ ഇതുവരെ 1500 കോടി കളക്ട് ചെയ്തുകഴിഞ്ഞു.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News