ചിരിയുടെ സാമ്പിള്‍ വെടിക്കെട്ടുമായി തൃശ്ശിവപേരൂര്‍ ക്ലിപ്തം ട്രെയിലര്‍

Update: 2018-04-22 20:59 GMT
Editor : Jaisy
ചിരിയുടെ സാമ്പിള്‍ വെടിക്കെട്ടുമായി തൃശ്ശിവപേരൂര്‍ ക്ലിപ്തം ട്രെയിലര്‍
Advertising

നവാഗതനായ രതീഷ് കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിന് പി.എസ് റഫീഖ് ആണ് തിരക്കഥയൊരുക്കുന്നത്

തൃശൂരിന്റെ മണ്ണില്‍ അടിമുടി തൃശൂര്‍ ഭാഷയുമായി വീണ്ടുമൊരു ചിത്രം കൂടി. ഇക്കുറി ആസിഫ് അലിയാണ് തൃശൂര്‍ ഭാഷ പറയുന്നത്. തൃശ്ശിവപേരൂർ ക്ലിപ്തം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ട്രയിലര്‍ പുറത്തിറങ്ങി. ചിരിയുടെ സാമ്പിൾ വെടിക്കെട്ട് ആണ് ട്രെയിലർ. നവാഗതനായ രതീഷ് കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിന് പി.എസ് റഫീഖ് ആണ് തിരക്കഥയൊരുക്കുന്നത്. ആമേൻ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന്റെ നിർമാതാക്കളായ ഫരീദ് ഖാന്റെയും ഷലീല്‍ അസീസ് എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ഗിരിരാജ് എന്ന ഗിരിയെയാണ് ചിത്രത്തില്‍ ആസിഫ് എത്തുന്നു. ഭഗീരഥി എന്ന ഓട്ടോ ഡ്രൈവറുടെ വേഷമാണ് നായിക അപര്‍ണ ബാലമുരളിക്ക്. ചെമ്പന്‍ വിനോദ്,ബാബുരാജ്, സെറീന വഹാബ്, ജയരാജ് വാര്യര്‍, രചന നാരായണന്‍കുട്ടി, ടിനി ടോം, ശ്രീജിത് രവി, ഇര്‍ഷാദ്, ശില്‍പി ശര്‍മ്മ, വിനീത് മോഹന്‍, നീരജ രാജേന്ദ്രന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

Full View
Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News