എസ് ദുര്‍ഗക്ക് അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ പ്രദര്‍ശനാനുമതി

Update: 2018-04-26 00:02 GMT
Editor : Muhsina
എസ് ദുര്‍ഗക്ക് അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ പ്രദര്‍ശനാനുമതി
Advertising

സനല്‍ കുമാര്‍ ശശിധരന്‍റെ എസ് ദുര്‍ഗക്ക് അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ പ്രദര്‍ശനാനുമതി. ഹൈക്കോടതിയാണ് പ്രദര്‍ശനാനുമതി നല്‍കിയത്. ചിത്രം ഒഴിവാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടി ഏകപക്ഷിയമെന്നായിരുന്നു..

സനല്‍കുമാർ ശശിധരന്‍ സംവിധാനം ചെയ്ത ചലച്ചിത്രം എസ് ദുർഗാ ഗോവൻ രാജ്യാന്തര ചലച്ചിത്ര മേളയിൽ പ്രദർശിപ്പിക്കാൻ ഹൈക്കോടതി അനുമതി നൽകി. ചിത്രത്തിന്റെ സെർട്ടിഫൈഡ് കോപ്പി പ്രദര്ശിപ്പിക്കാനാണ് കോടതി അനുമതി നല്‍കിയത്.

ഗോവ ചലച്ചിത്രമേളയില്‍ നിന്ന് ചിത്രത്തെ ഒഴിവാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജിയിലാണ് വിധി. എസ് ദുര്‍ഗ മേളയില്‍ നിന്ന് ഒഴിവാക്കിയ കേന്ദ്രസര്‍ക്കാരിന്റെ നടപടി ഭരണഘടനാ വിരുദ്ധവും നീതീകരിക്കാനാവാത്തതുമാണെന്ന് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരൻ ഹർജിയിൽ ആരോപിച്ചിരുന്നു. ചിത്രം സംസ്ഥാനത്ത് സെന്‍സറിംഗിന് വിധേയമായതിനാല്‍ പ്രത്യേക അനുമതി ആവശ്യമാവില്ലെന്നും വാദിച്ചു. എസ് ദുര്‍ഗ ഉള്‍പ്പടെ രണ്ട് ചിത്രങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ട് ഇന്ത്യന്‍ മേളയില്‍ നിന്ന് ഒഴിവാക്കിയത്. തീരുമാനത്തില്‍ പ്രതിഷേധിച്ച് ജൂറി ചെയര്‍മാന്‍ സുജോയ് ഘോഷ് രാജിവെച്ചിരുന്നു. മേളയില്‍ നിന്ന് ചിത്രത്തെ ഒവിവാക്കിയതിനെതിരെ പ്രതിഷേധം ഉയർന്നിരുന്നു. ചിത്രം എഡിറ്റ് ചെയ്യുന്നതിന് മുമ്പാണ് മേളയില്‍ പ്രദിർശനത്തിന് നല്‍കിയതെന്നായിരുന്നു വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ആരോപിച്ചത്. ചിത്രം മതവികാരത്തെ വ്രണപ്പെടുത്തുന്നതാണെന്നും ആരോപിച്ചിരുന്നു. ചിത്രം പ്രദർശിപ്പിക്കുന്നതിനെതിരെ നിരവധി പരാതികള്‍ കിട്ടിയതായും മന്ത്രാലയും ചൂണ്ടിക്കാട്ടിയിരുന്നു.

ഗോവ ചലച്ചിത്രമേളയില്‍ നിന്ന് ചിത്രത്തെ ഒഴിവാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജിയിലാണ് വിധി. എസ് ദുര്‍ഗ മേളയില് നിന്ന് ഒഴിവാക്കിയ കേന്ദ്രസര്‍ക്കാരിന്റെ നടപടി ഭരണഘടനാ വിരുദ്ധവും നീതീകരിക്കാനാവാത്തതുമാണെന്ന് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരൻ ഹർജിയിൽ ആരോപിച്ചിരുന്നു. ചിത്രം സംസ്ഥാനത്ത് സെന്‍സറിംഗിന് വിധേയമായതിനാല്‍ പ്രത്യേക അനുമതി ആവശ്യമവില്ലെന്നും വാദിച്ചു. എസ് ദുര്‍ഗ ഉള്‍പ്പടെ രണ്ട് ചിത്രങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ ഇടപെട്ട് ഇന്ത്യന്‍ മേളയില്‍ നിന്ന് ഒഴിവാക്കിയത്. തീരുമാനത്തില്‍ പ്രതിഷേധിച്ച് ജൂറി

ചെയര്‍മാന്‍ സുജോയ് ഘോഷ് രാജിവെച്ചിരുന്നു.

മേളയില് നിന്ന് ചിത്രത്തെ ഒഴിവാക്കിയതിനെതിരെ പ്രതിഷേധം ഉയർന്നിരുന്നു. ചിത്രം എഡിറ്റ് ചെയ്യുന്നതിന് മുമ്പാണ് മേളയില് പ്രദിർശനത്തിന് നല്കിയതെന്നായിരുന്നു വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ആരോപിച്ചത്. ചിത്രം മത

വികാരത്തെ വൃണപ്പെടുത്തുന്നതാണെന്നും ആരോപിച്ചിരുന്നു. ചിത്രം പ്രദർശിപ്പിക്കുന്നതിനെതിരെ നിരവധി പരാതികള് കിട്ടിയതായും മന്ത്രാലയും ചൂണ്ടിക്കാട്ടിയിരുന്നു.

Tags:    

Writer - Muhsina

contributor

Editor - Muhsina

contributor

Similar News