കഥകളി സിനിമക്ക് വിലക്ക്; ആവിഷ്കാരസ്വാതന്ത്ര്യത്തിന് മേലുള്ള അധികാരപ്രയോഗമെന്ന് ഫെഫ്‍ക

Update: 2018-04-26 14:15 GMT
Editor : admin
കഥകളി സിനിമക്ക് വിലക്ക്; ആവിഷ്കാരസ്വാതന്ത്ര്യത്തിന് മേലുള്ള അധികാരപ്രയോഗമെന്ന് ഫെഫ്‍ക
Advertising

ഉപരോധ പരിപാടി സംവിധായകന്‍ കമല്‍ ഉത്ഘാടനം ചെയ്തു. നഗ്നതാ പ്രദര്‍ശനം ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ചിത്രത്തിന് പ്രദര്‍ശനാനുമതി നിഷേധിച്ചത്

Full View

കഥകളി സിനിമയ്ക്ക് അനുമതി നല്‍കാത്ത സെന്‍സര്‍ ബോര്‍ഡ് നടപടി ആവിഷ്കാരസ്വാതന്ത്രത്തിന് മേലുള്ള അധികാരപ്രയോഗമെന്ന് ഫെഫ്ക ഭാരവാഹികള്‍. അതേസമയം, പബ്ലിസിറ്റി സ്റ്റണ്ട് ആണ് ആരോപണങ്ങള്‍ക്ക് പിന്നിലെന്ന് സെന്‍സര്‍ ബോര്‍ഡ് റീജണല്‍ ഓഫീസര്‍ ഡോ. പ്രതിഭാ ഐഇഎസ് മാധ്യമങ്ങളോട് പറഞ്ഞു.

സൈജോ കണ്ണാനിക്കല്‍ സംവിധാനം ചെയ്ത കഥകളി എന്ന സിനിമയുടെ ക്ലൈമാക്സിലെ നഗ്നതാ പ്രദര്‍ശനം ഒഴിവാക്കാതെ സര്‍ട്ടിഫിക്കറ്റ് തരാനാവില്ലെന്ന് സെന്‍സര്‍ ബോര്‍ഡ് അറിയിച്ചുവെന്ന് ആരോപിച്ചായിരുന്നു ഫെഫ്കയുടെ ധര്‍ണ. സംവിധായകന്‍ കമല്‍ ധര്‍ണ ഉദ്ഘാടനം ചെയ്തു.
എന്നാല്‍ ഫെഫ്കയുടെയും സംവിധായകന്റെയും ആരോപണം സെന്‍സര്‍ ബോര്‍ഡ് റീജനല്‍ ഓഫീസര്‍ നിഷേധിച്ചു. പബ്ലിസിറ്റി സ്റ്റെണ്ട് മാത്രമാണ് ആരോപണങ്ങള്‍ക്ക് പിന്നിലെന്നും അവര്‍ പറഞ്ഞു.

കഥകളിയെ കുറിച്ചുള്ള സിനിമയാണ് സൈജോ കണ്ണാനിക്കല്‍ ഒരുക്കിയിരിക്കുന്നത്. ഈ ചിത്രത്തിന്റെ അവസാന ഭാഗങ്ങില്‍ കഥകളി വേഷവും ചമയവും ഉപേക്ഷിച്ച് കലാകാരന്‍ നടന്ന് നീങ്ങുന്ന രംഗമുണ്ട്. ഇതില്‍ നഗ്നതയുണ്ടെന്ന് കാണിച്ചാണ് സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നല്‍കാതിരുന്നത്. ക്ലൈമാക്സ് പൂര്‍ണമായും നീക്കണമെന്നാണ് സെന്‍സര്‍ ബോര്‍ഡിന്റെ നിലപാട്. ഇതിനെതിരെ സൈജോ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

കോടതിയെ സമീപിച്ചതിനൊപ്പം ശക്തമായ സമരം നടത്താനാണ് ഫെഫ്ക തീരുമാനിച്ചിരിക്കുന്നത്. പ്രദര്‍ശനാനുമതി നിഷേധിച്ചതിനെതിരെ സിനിമയിലെ രംഗങ്ങള്‍ ഉള്‍പ്പെടുത്തി അണിയറ പ്രവര്‍ത്തകര്‍ പ്രതിഷേധ പാട്ട് പുറത്തിറക്കിയിരുന്നു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News