മമ്മുട്ടി ചിത്രത്തിലൂടെ ഇന്ദ്രജിത്തിന്റെ മക്കള്‍ പിന്നണിഗാനരംഗത്തേക്ക്

Update: 2018-05-01 14:54 GMT
മമ്മുട്ടി ചിത്രത്തിലൂടെ ഇന്ദ്രജിത്തിന്റെ മക്കള്‍ പിന്നണിഗാനരംഗത്തേക്ക്

എഫ്ബിയില്‍ ഇരുവരുടെയും ഫോട്ടോ പോസ്റ്റ് ചെയ്തത് പൃഥ്വിരാജ്

ചലച്ചിത്രതാരങ്ങളായ ഇന്ദ്രജിത്തിന്റെയും പൂര്‍ണിമയുടെയ മക്കളായ പ്രാര്‍ഥനനയും നക്ഷത്രയും പിന്നണിഗായികമാരാകുന്നു. ഗോപിസുന്ദറിനൊപ്പം റെക്കോര്‍ഡിംഗ് സ്റ്റുഡിയോയില്‍ ഇരുവരും നില്‍ക്കുന്ന ഫോട്ടോ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തത് പൃഥ്വിരാജാണ്.

Advertising
Advertising

Introducing..playback singers Prarthana and Nakshatra Indrajith! 😊 #TheGreatFather #GopiSundar

Posted by Prithviraj Sukumaran on Friday, October 21, 2016



ദി ഗ്രേറ്റ് ഫാദര്‍ എന്ന ചിത്രത്തിലൂടെയാണ് ഈ കുഞ്ഞ് ഗായികമാരുടെ അരങ്ങേറ്റം. മമ്മുട്ടിയാണ് ചിത്രത്തിലെ നായകന്‍. സ്നേഹയാണ് നായിക. പൃഥ്വിരാജിന്റെ നേതൃത്വത്തിലുള്ള ഓഗസ്റ്റ് സിനിമാസ് ആണ് ദ ഗ്രേറ്റ് ഫാദര്‍ നിര്‍മ്മിക്കുന്നത്. നവാഗതനായ ഹനീഫ് അദേനി ആണ് സംവിധായകന്‍. ഒരു വ്യത്യസ്തലുക്കിലാണ് മമ്മുട്ടി ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്.

Tags:    

Similar News