പത്മാവത് നിരോധിക്കാനാവില്ലെന്ന് സുപ്രീംകോടതി; പുനപരിശോധനാ ഹരജി തള്ളി

Update: 2018-05-08 10:23 GMT
പത്മാവത് നിരോധിക്കാനാവില്ലെന്ന് സുപ്രീംകോടതി; പുനപരിശോധനാ ഹരജി തള്ളി
Advertising

പത്മാവത് പ്രദര്‍ശിപ്പിക്കാന്‍ അനുമതി നല്‍കിയതിനെതിരെ രണ്ട് സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കിയ പുനപരിശോധന ഹരജി സുപ്രീംകോടതി തള്ളി.

പത്മാവത് പ്രദര്‍ശിപ്പിക്കാന്‍ അനുമതി നല്‍കിയതിനെതിരെ രണ്ട് സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കിയ പുനപരിശോധന ഹരജി സുപ്രീംകോടതി തള്ളി. രാജസ്ഥാന്‍, മധ്യപ്രദേശ് സര്‍ക്കാരുകളാണ് പുനപരിശോധനാ ഹരജി നല്‍കിയത്.

സുപ്രീംകോടതി ഉത്തരവ് പാലിക്കുകയാണ് വേണ്ടതെന്ന് സംസ്ഥാനങ്ങളോട് കോടതി നിര്‍ദേശിച്ചു. ഇതോടെ വ്യാഴാഴ്ച ചിത്രത്തിന്‍റെ രാജ്യവ്യാപക റിലീസിങിന് അവസരമൊരുങ്ങി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹരജി തള്ളിയത്.

സിനിമയുടെ പേര് മാറ്റിയതുകൊണ്ടോ വിവാദ രംഗങ്ങള്‍ നീക്കിയതുകൊണ്ടോ പ്രതിഷേധം അവസാനിക്കില്ലെന്നും ക്രമസമാധാന പ്രശ്നങ്ങള്‍ നിയന്ത്രിക്കാനാകില്ലെന്നുമായിരുന്നു സംസ്ഥാനങ്ങളുടെ വാദം. എന്നാല്‍ ക്രമസമാധാനം ഉറപ്പുവരുത്തേണ്ടത് സര്‍ക്കാരാണെന്ന് നേരത്തെ തന്നെ കോടതി വ്യക്തമാക്കിയിരുന്നു.

Tags:    

Similar News