ലക്ഷ്മി രാമകൃഷ്ണന്റെ അമ്മാനി തിയറ്ററുകളിലേക്ക്

Update: 2018-05-09 11:29 GMT
ലക്ഷ്മി രാമകൃഷ്ണന്റെ അമ്മാനി തിയറ്ററുകളിലേക്ക്

നടി ലക്ഷ്മി രാമകൃഷ്ണന്‍ സംവിധാനം നിര്‍വഹിച്ച് കേന്ദ്രകഥാപാത്രമായെത്തുന്ന തമിഴ് ചിത്രമാണ് അമ്മാനി.

നടി ലക്ഷ്മി രാമകൃഷ്ണന്‍ സംവിധാനം നിര്‍വഹിച്ച് കേന്ദ്രകഥാപാത്രമായെത്തുന്ന തമിഴ് ചിത്രമാണ് അമ്മാനി. ഇതിനോടകം ചര്‍ച്ചയായ അമ്മാനി വെള്ളിയാഴ്ച പ്രദര്‍ശനത്തിനെത്തും.

ഏറെ നിരൂപക പ്രശംസ നേടിയ ആരോഹണം, നെരുഗി വാ മുത്തമിടാതെ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ലക്ഷ്മി രാമകൃഷ്ണന്‍ സംവിധാനം ചെയ്ത ചിത്രമാണ് അമ്മാനി. ലക്ഷ്മി രാമകൃഷ്ണനും സുബ്ബലക്ഷ്മിയുമാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നിധിന്‍ സത്യ, ജോര്‍ജ്, ശ്രീ ബാലാജി തുടങ്ങിയവരും അമ്മാനിയില്‍ വേഷമിടുന്നു.

വൈക്കം വിജയലക്ഷ്മിയാണ് ചിത്രത്തിലെ ഒരു ഗാനം ആലപിച്ചിരിക്കുന്നത്. അന്തരിച്ച നാ മുത്തുകുമാറാണ് അമ്മാനിക്കായി വരികളെഴുതിയത്. കെ ആണ് സംഗീതസംവിധാനം. വൈക്കം വിജയലക്ഷ്മി ആലപിച്ച ഗാനം അണിയറ പ്രവര്‍ത്തകര്‍ പുറത്തിറക്കി.

സംവിധായിക തന്നെയാണ് അമ്മാനിയുടെ കഥയും തിരക്കഥയും ഒരുക്കിയത്. ഇമ്രാന്‍ അഹമ്മദ് കെ ആര്‍ ആണ് ഛായാഗ്രാഹകന്‍. അമ്മാണി വെള്ളിയാഴ്ച തമിഴ്നാട്ടിലെ തീയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.

Tags:    

Similar News