ഷാജി പാപ്പന്‍ വീണ്ടുമെത്തുന്നു; ആട് 2 റിലീസ് ക്രിസ്മസിന്

Update: 2018-05-09 08:49 GMT
ഷാജി പാപ്പന്‍ വീണ്ടുമെത്തുന്നു; ആട് 2 റിലീസ് ക്രിസ്മസിന്

ആട് ഒരു ഭീകരജീവിയാണ് എന്ന സിനിമയുടെ രണ്ടാം ഭാഗം ക്രിസ്മസിന് തിയറ്ററുകളില്‍ എത്തുമെന്ന് സംവിധായകന്‍ മിഥുന്‍ മാന്വല്‍ തോമസ്

യുവാക്കളുടെയും കുട്ടികളുടെയും ഹീറോ ആയ ഷാജി പാപ്പന്‍ വീണ്ടുമെത്തുന്നു. ആട് ഒരു ഭീകരജീവിയാണ് എന്ന സിനിമയുടെ രണ്ടാം ഭാഗം ക്രിസ്മസിന് തിയറ്ററുകളില്‍ എത്തുമെന്ന് സംവിധായകന്‍ മിഥുന്‍ മാന്വല്‍ തോമസാണ് ഫേസ് ബുക്കിലൂടെ ഷാജി പാപ്പന്റെ ആരാധകരെ അറിയിച്ചത്.

അപ്പോ ആ കാര്യം ഞങ്ങളങ്ങ് തീരുമാനിച്ചു. ഷാജി പാപ്പനും പിള്ളേരും വീണ്ടും വരുന്നു. 'ആട്.2' ഈ ക്രിസ്മസ്സിന് തിയ്യേറ്ററുകളിലെത്തും..!! എന്നാണ് സംവിധായകന്‍ ഫേസ് ബുക്കില്‍ കുറിച്ചത്.

Advertising
Advertising

മിഥുന്‍ മാനുവല്‍ തോമസ് ആദ്യമായി സംവിധാനം ചെയ്ത സിനിമയാണ് ആട് ഒരു ഭീകരജീവിയാണ്. ജയസൂര്യയുടെ ഷാജിപാപ്പനും കൂട്ടുകാരും ആടും തിയറ്ററില്‍ വലിയ ചലനം സൃഷ്ടിച്ചില്ലെങ്കിലും പിന്നീട് ഹിറ്റാവുകയായിരുന്നു. ആദ്യ ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ ഫ്രൈഡേ ഫിലിം ഹൗസ് തന്നയാണ് ആട് 2 നിര്‍മ്മിക്കുന്നത്.

അപ്പോ ആ കാര്യം ഞങ്ങളങ്ങ് തീരുമാനിച്ചു... 😊😊 ഷാജി പാപ്പനും പിള്ളേരും വീണ്ടും വരുന്നു.. 'ആട്.2' ഈ ക്രിസ്മസ്സിന് തിയ്യേറ്ററുകളിലെത്തും..!! 😊☺️

Posted by Midhun Manuel Thomas on Monday, February 6, 2017
Tags:    

Similar News