സ്കൂളില്‍ തോറ്റിട്ടും ഞാന്‍ ദേശീയ അവാര്‍ഡ് നേടി, ആത്മഹത്യക്ക് ഒരുങ്ങുന്നവരോട് അക്ഷയ് കുമാര്‍

Update: 2018-05-14 00:18 GMT
Editor : Jaisy
സ്കൂളില്‍ തോറ്റിട്ടും ഞാന്‍ ദേശീയ അവാര്‍ഡ് നേടി, ആത്മഹത്യക്ക് ഒരുങ്ങുന്നവരോട് അക്ഷയ് കുമാര്‍
Advertising

താരം ട്വിറ്ററില്‍ ഷെയര്‍ ചെയ്ത വീഡിയോ ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞു

പഠനത്തില്‍ പരാജയപ്പെട്ട് ആത്മഹത്യക്ക് ഒരുങ്ങുന്നവരോട് ദേശീയ പുരസ്കാര ജേതാവും ബോളിവുഡ് താരവുമായ അക്ഷയ് കുമാറിന് ചിലത് പറയാനുണ്ട്. താരം ട്വിറ്ററില്‍ ഷെയര്‍ ചെയ്ത വീഡിയോ ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞു.

എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്നുകൊണ്ട് ചില കാര്യങ്ങള്‍ നിങ്ങളോട് പറയാനുണ്ട് എന്ന് പറഞ്ഞുകൊണ്ടാണ് വീഡിയോ ആരംഭിക്കുന്നത്. ഇന്ന് രാഷ്ട്രപതിയില്‍ നിന്നും മികച്ച നടനുള്ള ദേശീയ പുരസ്കാരം ഏറ്റുവാങ്ങാന്‍ സാധിക്കുന്നതില്‍ ഞാന്‍ അതീവ സന്തോഷവാനാണ്. അവാര്‍ഡ് പ്രഖ്യാപിക്കുമ്പോള്‍ ഞാന്‍ പഴയൊരു കാര്യം ഓര്‍ത്തുപോയി. സ്കൂള്‍ പരീക്ഷയില്‍ ഞാന്‍ പരാജയപ്പെട്ട കാര്യം. അന്ന് അത് വലിയൊരു സംഭവമായിരുന്നു. എന്റെ മാതാപിതാക്കളുടെ പ്രതികരണം എന്തായിരിക്കും എന്ന് ഭയപ്പെട്ടു. എന്റെ പ്രോഗ്രസ് കാര്‍ഡ് അച്ഛനെ കാണിച്ചപ്പോള്‍ നീ എന്താണ് ഇനി ചെയ്യാന്‍ പോകുന്നത് എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എനിക്ക് സ്പോര്‍ട്സിലായിരുന്നു താല്‍പര്യം. എന്റെ താല്‍പര്യം കണ്ടറിഞ്ഞ് അവര്‍ എനിക്ക് പിന്തുണ നല്‍കി. സ്പോര്‍ട്സ് കഴിഞ്ഞ് എന്ത് ചെയ്യണമെന്ന് എനിക്കറിയില്ലായിരുന്നു. പിന്നീട് മാര്‍ഷ്യല്‍ ആര്‍ട്സ് പഠിച്ചു, മോഡലിംഗ് ചെയ്തു, അങ്ങിനെ സിനിമയിലെത്തുകയായിരുന്നു. എന്റെ കഴിവുകള്‍ എന്റെ മാതാപിതാക്കള്‍ തിരിച്ചറിഞ്ഞില്ലായിരുന്നെങ്കില്‍ ഒരിക്കലും ദേശീയ പുരസ്കാരം നേടാന്‍ എനിക്ക് സാധിക്കുമായിരുന്നില്ല.

ഇത് നിങ്ങളോട് പറയാന്‍ ഒരു കാരണമുണ്ട്. ആത്മഹത്യാ കേസുകള്‍ വര്‍ദ്ധിവരുന്ന ഒരു പ്രവണതയാണ് ഇന്നുള്ളത്. ഭൂരിഭാഗവും യുവാക്കള്‍, പരീക്ഷയില്‍ തോറ്റതിന്റെയോ, പ്രണയം പരാജയപ്പെട്ടതിന്റെയോ പേരിലായിരിക്കും പലരും ആത്മഹത്യ ചെയ്യുന്നത്. എന്തിനാണ് നിങ്ങള്‍ ആത്മഹത്യ ചെയ്യുന്നത്, നിങ്ങളുടെ ജീവന് ഒരു വിലയുമില്ലേ...അക്ഷയ് കുമാര്‍ ചോദിക്കുന്നു. ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ലെന്നും വീഡിയോയില്‍ പറയുന്നു.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News