ആരാണേ...യു ട്യൂബില്‍ തരംഗമായി മറ്റൊരു ലാലേട്ടന്‍ ഗാനം

Update: 2018-05-16 05:26 GMT
ആരാണേ...യു ട്യൂബില്‍ തരംഗമായി മറ്റൊരു ലാലേട്ടന്‍ ഗാനം

മോഹൻലാൽ ആരാധകനായ അച്ഛന്റെയും മകന്റെയും കഥയാണ് മംഗലശ്ശേരി നീലകണ്ഠന്‍ എന്ന ഷോര്‍ട്ട് ഫിലിം പറയുന്നത്

ക്യൂനിലെയും മോഹന്‍ലാലിലെയും ലാലേട്ടന്‍ പാട്ടിന്റെ കൂടെ തരംഗമാകാന്‍ ഇതാ മറ്റൊരു ഗാനം കൂടി. മംഗലശ്ശേരി നീലകണ്ഠന്‍ എന്ന ഷോര്‍ട്ട് ഫിലിമിലെ പ്രമോ വീഡിയോ സോംഗ് യു ട്യൂബില്‍ തരംഗമായിരിക്കുകയാണ്.ആരാണേ.. എന്നു തുടങ്ങുന്ന ഗാനം മോഹന്‍ലാല്‍ ചിത്രങ്ങള്‍ കോര്‍ത്തിണക്കിയാണ് ഒരുക്കിയിരിക്കുന്നത്. തോമസ് എജെ എബ്രഹാം, ജോയല്‍ ജോണ്‍സ് എന്നിവര്‍ ചേര്‍ന്നാണ് പാട്ട് പാടിയിരിക്കുന്നത്. 90dB ദ ബാന്‍ഡാണ് കോറസ്. ടിറ്റോ പി തങ്കച്ചന്റെ വരികള്‍ക്ക് ജോയല്‍ ജോണ്‍സ് സംഗീതം നല്‍കിയിരിക്കുന്നു.

Advertising
Advertising

മോഹൻലാൽ ആരാധകനായ അച്ഛന്റെയും മകന്റെയും കഥയാണ് മംഗലശ്ശേരി നീലകണ്ഠന്‍ എന്ന ഷോര്‍ട്ട് ഫിലിം പറയുന്നത്. അച്ഛനായി ആൾഡ്രിൻ തമ്പാനും, ടൈറ്റിൽ കഥാപാത്രമായി ജോഷ് ജോയും അഭിനയിച്ചിരിക്കുന്നു. സംവിധാനം സംഗീത്, നൌഫല്‍, സുബിന്‍ എന്നിവരുടേതാണ് കഥ. ഉമാലക്ഷ്മി കല്യാണി, നൌഫല്‍, സുബിന്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത്. ക്യാമറ- ബിജുലാല്‍ ആയൂര്‍, ബാലഗണേഷ്, എഡിറ്റര്‍-അരുണ്‍ പിജി, ആല്‍ബിന്‍ തമ്പാനാണ് നിര്‍മ്മാണം.

Full View
Tags:    

Similar News