ബാഹുബലിയിലെ ആ വേഷം നിരസിച്ചതിന് പിന്നില്‍ ...ശ്രീദേവി പറയുന്നു

Update: 2018-05-18 04:01 GMT
Editor : Jaisy
ബാഹുബലിയിലെ ആ വേഷം നിരസിച്ചതിന് പിന്നില്‍ ...ശ്രീദേവി പറയുന്നു

പുതിയ ചിത്രമായ മോം സിനിമയുടെ പ്രചാരണവുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു ശ്രീദേവി

ബാഹുബലിയിലെ ശിവകാമിയുടെ റോളിലേക്കായി ആദ്യം തെരഞ്ഞെടുത്തിരുന്നത് ശ്രീദേവിയെ ആയിരുന്നുവെന്ന കാര്യം ചിത്രം ഇറങ്ങിയപ്പോള് ചര്ച്ചയായതാണ്. വിജയ് ചിത്രമായ പുലിക്ക് വേണ്ടി താരം ബാഹുബലി വേണ്ടെന്ന് വച്ചതാണെന്നും തുടങ്ങി ഇതുമായി ബന്ധപ്പെട്ട് നിരവധി വാര്ത്തകള് ഉണ്ടായി. ശ്രീദേവി ആ വേഷം നിരസിച്ചത് ഒരു ഭാഗ്യമായി കരുതുന്നുവെന്ന് സംവിധായകന്‍ രാജമൗലിയുടെ വെളിപ്പെടുത്തിയിരുന്നു. എന്നാല് ശ്രീദേവിയാണെങ്കില് ഇക്കാര്യത്തില് പ്രതികരിച്ചുമില്ല. എവിടെച്ചെന്നാലും ഇതിനെക്കുറിച്ചുള്ള നിരന്തരമായ ചോദ്യങ്ങള് കേട്ട് സഹികെട്ട് ഒടുവില് നടി മൌനം ഭേദിച്ചു.

Advertising
Advertising

ഇതേ ചോദ്യം ശ്രീദേവിയോട് ഒരു മാധ്യമപ്രവര്‍ത്തകന്‍ ഈയിടെ ചോദിക്കുകയുണ്ടായി. എന്തുകൊണ്ടാണ് ബാഹുബലിയിലെ ആ വേഷം നിരസിച്ചതെന്നായിരുന്നു ചോദ്യം. അതിന് ശ്രീദേവിയുടെ മറുപടി ഇങ്ങനെ ‘ബാഹുബലി വന്നു അത് പോയി. മാത്രമല്ല വേറെ ആരോ ആ വേഷം ചെയ്യുകയും ചെയ്തു. അതിന്റെ രണ്ടാം ഭാഗം വന്നു. അത് നന്നായി തന്നെ ഓടുന്നു. ഈ സാഹചര്യത്തില്‍ ഞാന്‍ ബാഹുബലിയില്‍ ഉണ്ടോ ഇല്ലയോ എന്ന് പറഞ്ഞിട്ട് എന്ത് നേട്ടം.ശ്രീദേവി പറഞ്ഞു. പുതിയ ചിത്രമായ മോം സിനിമയുടെ പ്രചാരണവുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു ശ്രീദേവി. ഇതിനിടയിലായിരുന്നു ശ്രീദേവിയുടെ പ്രതികരണം.

ഇംഗ്ലീഷ് വിംഗ്ലീഷ് എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിനു ശേഷം ശ്രീദേവി വീണ്ടും നായികയായി എത്തുന്ന ചിത്രമാണ് മോം. രവി ഉദ്യാവാര്‍ സംവിധാനം ചെയ്യുന്ന ചിത്രം സസ്പന്‍സ് ത്രില്ലര്‍ ആണ്. സിനിമയില്‍ നവാസുദ്ദീന്‍ സിദ്ദിഖിയും അക്ഷയ് ഖന്നയും പ്രധാന വേഷങ്ങളില്‍ എത്തുന്നു. എആര്‍ റഹ്മാന്‍ ആണ് സംഗീതം. ജൂലൈ 14ന് ചിത്രം തിയറ്ററുകളിലെത്തും.

Full View
Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News