ജോയ് താക്കോല്‍ക്കാരനും ഗഡികളും പുതിയ പോസ്റ്റര്‍ പുറത്തിറക്കി

Update: 2018-05-18 11:55 GMT
Editor : Jaisy
ജോയ് താക്കോല്‍ക്കാരനും ഗഡികളും പുതിയ പോസ്റ്റര്‍ പുറത്തിറക്കി

2013ല്‍ തിയറ്ററുകളിലെത്തിയ പുണ്യാളന്‍ അഗര്‍ബത്തീസ് മികച്ച വിജയം നേടിയിരുന്നു

ജോയ് താക്കോല്‍ക്കാരനും ഗഡികളും കൂടി സൂപ്പര്‍ഹിറ്റാക്കിയ പുണ്യാളന്‍ അഗര്‍ബത്തീസിന്റെ രണ്ടാം ഭാഗം ഉടന്‍ തിയറ്ററുകളിലെത്തും. പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറക്കി.

2013ല്‍ തിയറ്ററുകളിലെത്തിയ പുണ്യാളന്‍ അഗര്‍ബത്തീസ് മികച്ച വിജയം നേടിയിരുന്നു. ജയസൂര്യയുടെ കരിയറിലെ മികച്ച കഥാപാത്രം കൂടിയായിരുന്നു താക്കോല്‍ക്കാരന്‍. നൈല ഉഷയായിരുന്നു നായിക. ആദ്യഭാഗത്തിലെ താരങ്ങളെല്ലാം തന്നെ രണ്ടാം ഭാഗത്തിലുമുണ്ട്. ഡ്രീംസ് ആന്‍ഡ് ബിയോണ്ട് ബാനറില്‍ ജയസൂര്യയും രഞ്ജിത് ശങ്കറും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. പുണ്യാളന്‍ സിനിമാസാണ് ചിത്രം വിതരണം ചെയ്യുന്നത്. രഞ്ജിത് ശങ്കര്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും രചിച്ചിരിക്കുന്നത്.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News