പാക് താരങ്ങള്‍ അഭിനയിച്ച ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് തീയറ്റര്‍ ഉടമകള്‍

Update: 2018-05-20 17:38 GMT
പാക് താരങ്ങള്‍ അഭിനയിച്ച ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് തീയറ്റര്‍ ഉടമകള്‍
Advertising

കരണ്‍ ജോഹറിന്റെ പുതിയ ചിത്രമായ എ ദില്‍ ഹയ് മുഷ്കില്‍ ഉടന്‍ പ്രദര്‍ശനത്തിനൊരുങ്ങുന്നതിനിടെയാണ് വിലക്ക്.

പാകിസ്താന്‍ ചലച്ചിത്രതാരങ്ങള്‍ അഭിനയിച്ച ബോളിവുഡ് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് തീയറ്റര്‍ ഉടമകളുടെ സംഘടന. കരണ്‍ ജോഹറിന്റെ പുതിയ ചിത്രമായ എ ദില്‍ ഹയ് മുഷ്കില്‍ ഉടന്‍ പ്രദര്‍ശനത്തിനൊരുങ്ങുന്നതിനിടെയാണ് വിലക്ക്. തീയറ്റര്‍ ഉടമകളുടെ സംഘടന മൂന്നു സംസ്ഥാനങ്ങളിലെ അംഗങ്ങളോടാണ് പാക് താരങ്ങള്‍ അഭിനയിച്ച ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ പാടില്ലെന്ന് നിര്‍ദേശിച്ചിരിക്കുന്നത്. പൊതുജന വികാരം മാനിച്ചാണ് നടപടിയെന്നും സംഘടനാ പ്രതിനിധി നിതിന്‍ ദത്താര്‍ പറഞ്ഞു. രണ്‍ബീര്‍ കപൂറും ഐശ്വര്യ റായിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന കരണ്‍ ജോഹര്‍ ചിത്രത്തില്‍ പാക് താരമായ ഫവാദ് ഖാന്‍ സുപ്രധാന റോള്‍ ചെയ്തിട്ടുണ്ട്. ഇന്ത്യയില്‍ വലിയ ആരാധകവൃന്ദമുള്ള താരമാണ് ഫവാദ് ഖാന്‍. കഴിഞ്ഞമാസം നടന്ന ഉറി ഭീകരാക്രമണവും തുടര്‍ന്നുണ്ടായ ഇന്ത്യ - പാകിസ്താന്‍ സംഘര്‍ഷങ്ങളും കണക്കിലെടുത്താണ് പാക് താരങ്ങളുടെ സിനിമകള്‍ പ്രദര്‍ശിപ്പിക്കേണ്ടെന്ന് തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞമാസം മുംബൈയില്‍ ചേര്‍ന്ന നിര്‍മാതാക്കളുടെ സംഘടന, പാക് താരങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇതിനു മറുപടിയായി പാക് തീയറ്റര്‍ ഉടമകള്‍ ഇന്ത്യന്‍ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത് നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

Tags:    

Similar News