രാമലീല തിയറ്ററുകളില്‍

Update: 2018-05-20 16:13 GMT
Editor : Subin
രാമലീല തിയറ്ററുകളില്‍

ദീലീപിന് ജാമ്യം കിട്ടിയ ശേഷം റിലീസ് ചെയ്യാമെന്ന് തീരുമാനിച്ചെങ്കിലും നാല് തവണ ജാമ്യം നിഷേധിക്കപ്പെട്ടതോടെ ഇനിയും റിലീസ് വൈകിക്കേണ്ടയെന്ന് തീരുമാനിക്കുകയായിരുന്നു.

ദിലീപ് നായകനായ രാമലീല തിയറ്ററുകളില്‍. ഹര്‍ഷാരവങ്ങളോടെയാണ് ദിലീപ് ആരാധകര്‍ സിനിമയെ വരവേറ്റത്. ആദ്യ ഷോ തന്നെ കാണാന്‍ വലിയ തിരക്കാണ് എല്ലാ തിയേറ്ററുകളിലും കണ്ടത്. മാസങ്ങള്‍ നീണ്ട പ്രതിസന്ധികള്‍ക്കൊടുവിലാണ് ചിത്രം റിലീസ് ചെയ്യാന് തീരുമാനിച്ചത്. റിലീസിങ്ങിന് തയ്യാറെടുക്കുന്നതിന് തൊട്ടു മുമ്പാണ് നടി ആക്രമിക്കപ്പെട്ട കേസില് ദീലീപ് അറസ്റ്റിലായത്.

Advertising
Advertising

ദീലീപിന് ജാമ്യം കിട്ടിയ ശേഷം റിലീസ് ചെയ്യാമെന്ന് തീരുമാനിച്ചെങ്കിലും നാല് തവണ ജാമ്യം നിഷേധിക്കപ്പെട്ടതോടെ ഇനിയും റിലീസ് വൈകിക്കേണ്ടയെന്ന് തീരുമാനിക്കുകയായിരുന്നു. പ്രതിസന്ധികള്‍ ഉണ്ടായെങ്കിലും ചിത്രം തിയറ്ററുകളില്‍ എത്തുന്ന സന്തോഷം സംവിധായകന്‍ അരുണ്‍ ഗോപി പങ്കുവച്ചു.

ചതിയുടെയും വഞ്ചനയുടെയും പടുകുഴിയില്‍ അകപ്പെട്ട് നിസഹായനായി പോകുകയും പിന്നീട് ഉയിര്‍ത്തെഴുന്നേല്‍ക്കുകയും ചെയ്യുന്ന രാമനുണ്ണി എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ദിലീപ് അവതരിപ്പിക്കുന്നത്. മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടമാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സച്ചിയാണ് തിരക്കഥ. ചിത്രം റിലീസ് ചെയ്യുന്ന തിയറ്ററുകള്‍ക്ക് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടിരുന്നെങ്കിലും കോടതി തള്ളിയിരുന്നു. കേരളത്തില്‍ 125 തിയറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്യുക.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News