ദിലീഷ് പോത്തന്റെ തൊണ്ടിമുതലും ദൃക്‌സാക്ഷിയും; ഫഹദ് തന്നെ നായകന്‍

Update: 2018-05-21 04:15 GMT
Editor : Sithara
ദിലീഷ് പോത്തന്റെ തൊണ്ടിമുതലും ദൃക്‌സാക്ഷിയും; ഫഹദ് തന്നെ നായകന്‍
Advertising

മഹേഷിന്റെ പ്രതികാരത്തിന് ശേഷം ദിലീഷ് പോത്തന്റെ പുതിയ സിനിമ വരുന്നു. രാജീവ് രവിയാണ് ഛായാഗ്രഹണം.

മഹേഷിന്റെ പ്രതികാരത്തിന് ശേഷം ദിലീഷ് പോത്തന്റെ പുതിയ സിനിമ വരുന്നു. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ഫഹദ് ഫാസില്‍ തന്നെയാണ് നായകന്‍. ദിലീഷ് പോത്തനാണ് പുതിയ സിനിമയെ കുറിച്ച് ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തിയത്. രാജീവ് രവിയാണ് ഛായാഗ്രഹണം. അലെന്‍സിയറും സൗബിനും പുതിയ ചിത്രത്തിലും ഉണ്ടാകും. ചിത്രത്തിലെ നായികയെ തീരുമാനിച്ചിട്ടില്ല. കാസര്‍ഗോഡ് പശ്ചാത്തലമാക്കിയുള്ള സിനിമയാണ് തൊണ്ടിമുതലും ദൃക്‌സാക്ഷിയും. മാധ്യമപ്രവര്‍ത്തകനായ സജീവ് പാഴൂരിന്റേതാണ് തിരക്കഥ. ഉര്‍വശി തിയറ്റേഴ്‌സിന്റെ ബാനറില്‍ സന്ദീപ് സേനന്‍, അനീഷ് എം തോമസ് എന്നിവരാണ് ചിത്രം നിര്‍മ്മിക്കുക.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News