ഇതാണ് മാര്‍ക്കറ്റിംഗ്, അവസരത്തിനൊത്ത് രാമലീലയുടെ പുതിയ പോസ്റ്റര്‍

Update: 2018-05-23 03:38 GMT
Editor : Jaisy
ഇതാണ് മാര്‍ക്കറ്റിംഗ്, അവസരത്തിനൊത്ത് രാമലീലയുടെ പുതിയ പോസ്റ്റര്‍

അച്ഛന് ബലിയിടുന്ന ദിലീപിന്റെ ചിത്രവുമായിട്ടാണ് രാമലീലയുടെ പുതിയ പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുന്നത്

മുടി വെട്ടാതെ ഷേവ് ചെയ്യാതെ അച്ഛന് ബലിയിടുന്ന നടന്‍ ദിലീപിന്റെ മുഖം ആരും മറന്നിട്ടുണ്ടാകില്ല. ചുരുക്കം പേരുടെയെങ്കിലും മനസില്‍ ഇതൊരു വേദനയായി മാറുകയും ചെയ്തു. ഈ സൈക്കോളജിക്കല്‍ തന്ത്രം തന്നെ പോസ്റ്ററിലും പ്രയോഗിച്ചിരിക്കുകയാണ് രാമലീലയുടെ അണിയറ പ്രവര്‍ത്തകര്‍. അച്ഛന് ബലിയിടുന്ന ദിലീപിന്റെ ചിത്രവുമായിട്ടാണ് രാമലീലയുടെ പുതിയ പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുന്നത്. പ്രതിസന്ധികളെ തരണം ചെയ്ത് വിജയത്തിന്റെ വെന്നിക്കൊടി പാറിക്കാൻ ജനപ്രിയ നായകന്റെ 'രാമലീല' ഈ മാസം 28 ന് തിയറ്ററുകളിൽ എന്ന കുറിപ്പോടെയാണ് പോസ്റ്റര്‍ റിലീസ് ചെയ്തിരിക്കുന്നത്.

Advertising
Advertising

പോസ്റ്ററിനെ കളിയാക്കി കൊണ്ട് നിരവധി കമന്റുകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നത്. തിയറ്ററില്‍ ആളെ കയറ്റാനുള്ള സൈക്കോളജിക്കല്‍ മൂവാണ് പോസ്റ്ററിന് പിന്നിലെന്നാണ് ഒരു കമന്റ്. പോസ്റ്ററിലൂടെ പ്രേക്ഷകരെ ത്രസിപ്പിക്കുക. ഇതാണ് മോനെ മാർക്കറ്റിംഗ്.ടോമിച്ചൻ മുളകുപാടം വേറെ ലെവലാണെന്ന് മറ്റൊരു കമന്റ്. ഒപ്പം ട്രോളുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

സംവിധായകന്റെ ആദ്യചിത്രമെന്ന നിലയില്‍ രാമലീലയെ വിജയിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രചരണം സോഷ്യല്‍ മീഡിയയില്‍ വ്യാപകമാണ്. നടനോടുള്ള അതൃപ്തി സിനിമയോട് കാണിക്കണമെന്നും നല്ല സിനിമയാണെങ്കില്‍ കാണണമെന്നുമാണ് ദിലീപ് ഫാന്‍സിന്റെ അഭിപ്രായം. എന്നാല്‍ ചിത്രത്തിനെതിരെ വേറൊരു പക്ഷവും രംഗത്തെത്തിയിട്ടുണ്ട്. ചിത്രം കാണുന്നത് മനുഷ്യത്വത്തിനെതിരാണെന്ന മട്ടിലുള്ള അഭിപ്രായ പ്രകടനങ്ങളുമുണ്ട്.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News