ദീപിക - രണ്‍വീര്‍ വിവാഹം ഈ വര്‍ഷം തന്നെ

Update: 2018-05-23 23:19 GMT
ദീപിക - രണ്‍വീര്‍ വിവാഹം ഈ വര്‍ഷം തന്നെ

ബോളിവുഡിലെ പ്രണയജോഡികളായ ദീപിക പദുക്കോണിന്‍റെയും രണ്‍വീര്‍ സിങിന്‍റെയും വിവാഹം ഈ വര്‍ഷം ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകൾ.

ബോളിവുഡിലെ പ്രണയജോഡികളായ ദീപിക പദുക്കോണിന്‍റെയും രണ്‍വീര്‍ സിങിന്‍റെയും വിവാഹം ഈ വര്‍ഷം ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകൾ. ഇരുവരുടെയും അടുത്ത ബന്ധുക്കൾ വിവാഹം ഉടന്‍ ഉണ്ടാകുമെന്ന സൂചനകൾ നൽകി. പരമ്പരാഗത രീതിയിലാകും ചടങ്ങുകൾ.

നാല് വർഷത്തിലേറെയായി പ്രണയത്തിലാണ് ദീപിക പദുക്കോണും രണ്‍വീര്‍ സിങും. അന്ന് മുതല്‍ ഇരുവരുടെയും വിവാഹം സംബന്ധിച്ച് അഭ്യൂഹങ്ങളും പരന്നിരുന്നു. ഇരുവരും ഒരുമിച്ച് പല ചടങ്ങുകളിലും പ്രത്യക്ഷപ്പെട്ടിരുന്നു എങ്കിലും പ്രണയത്തിലാണെന്ന് തുറന്ന് സമ്മതിക്കാന്‍ ദീപികയും രണ്‍വീറും തയ്യാറായിരുന്നില്ല. 2016ലാണ് പ്രണയം തുറന്നുപ്രകടിപ്പിച്ച് ഇരുവരും രംഗത്തെത്തിയത്.

Advertising
Advertising

ഏറ്റവും ഒടുവില്‍ പത്മാവത് സിനിമയിലാണ് ഇരുവരും ഒരുമിച്ച് അഭിനയിച്ചത്. സിനിമ പുറത്തിറങ്ങിയത് മുതല്‍ ഇവരുടെ വിവാഹവും ചർച്ചയായിരുന്നു. അഭ്യൂഹങ്ങൾക്കൊടുവില്‍ ഇവരുടെ വിവാഹം ഉടന്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകൾ. ആഴ്ചകൾക്ക് മുൻപ് ഒരു ബീച്ച് റിസോര്‍ട്ടില്‍ നടന്ന ചടങ്ങില്‍ ഇരുവരുടെയും ബന്ധുക്കൾ വിവാഹം ഉറപ്പിച്ചെന്നാണ് റിപ്പോര്‍ട്ട്.

ഹിന്ദു ആചാര പ്രകാരം നടക്കുന്ന വിവാഹ ചടങ്ങിൽ അടുത്ത ബന്ധുക്കൾ മാത്രമാകും പങ്കെടുക്കുക. ഇരുവരും മാലദ്വീപിൽ ഒരാഴ്ച അവധി ആഘോഷിച്ച് മടങ്ങിയെത്തിയതേയുള്ളൂ. വിഷാദ രോഗം പിടിപെട്ട ദീപികക്ക് രോഗഘട്ടങ്ങളിൽ കൂട്ടായിരുന്നത് രണ്‍വീർ ആയിരുന്നു.

Tags:    

Similar News