കറുത്തവളെന്ന് അധിക്ഷേപം; പാര്‍ച്ച്ഡ് താരം ചാനല്‍ സ്റ്റുഡിയോയില്‍ നിന്നിറങ്ങിപ്പോയി

Update: 2018-05-27 07:51 GMT
Editor : Jaisy
കറുത്തവളെന്ന് അധിക്ഷേപം; പാര്‍ച്ച്ഡ് താരം ചാനല്‍ സ്റ്റുഡിയോയില്‍ നിന്നിറങ്ങിപ്പോയി

കളേഴ്സ് ടിവിയില്‍ സംപ്രേക്ഷപണം ചെയ്യുന്ന ഹാസ്യപരിപാടിയായ കോമഡി നൈറ്റ് ബചാവോയുടെ ചിത്രീകരണത്തിനിടെയാണ് സംഭവം

കറുത്തവളെന്ന ചാനല്‍ അവതാരകന്റെ അധിക്ഷേപം സഹിക്ക വയ്യാതെ ബോളിവുഡ് താരം തനിഷ്ത ചാറ്റര്‍ജി സ്റ്റുഡിയോയില്‍ നിന്നിറങ്ങിപ്പോയി. കളേഴ്സ് ടിവിയില്‍ സംപ്രേക്ഷപണം ചെയ്യുന്ന ഹാസ്യപരിപാടിയായ കോമഡി നൈറ്റ് ബചാവോയുടെ ചിത്രീകരണത്തിനിടെ തന്റെ കറുത്ത നിറത്തെ അധിക്ഷേപിച്ചതിനെ തുടര്‍ന്നാണ് പാര്‍ച്ച്ഡ് താരം സ്റ്റുഡിയോയില്‍ നിന്ന് ഇറങ്ങിപ്പോയത്. തനിഷ്തയുടെ പുതിയ ചിത്രമായ ‘പാര്‍ച്ച്ഡി’ന്റെ പ്രചരണാര്‍ത്ഥമാണ് താരം ഷോയില്‍ പങ്കെടുക്കാനെത്തിയത്. സംവിധായക ലീന യാദവും സഹനടി രാധിക ആപ്‌തെയും തനിഷ്തയ്ക്കൊപ്പമുണ്ടായിരുന്നു. പരിപാടിയിലെത്തുന്ന താരങ്ങള്‍ക്ക് ആദ്യമായിട്ടല്ല ഇത്തരം അനുഭവങ്ങള്‍ ഉണ്ടായിരിക്കുന്നതെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. മുന്‍പ് അനുഷ്ക മന്‍ചന്ദ, ലിസ ഹെയ്ഡന്‍ എന്നിവര്‍ക്കും ഇതേ ഷോയില്‍ ഇത്തരം അപമാനം നേരിടേണ്ടി വന്നിട്ടുണ്ട്. താരം ഇക്കാര്യം ഫേസേബുക്കിലട്ടതോടെയാണ് സംഭവം പുറം ലോകമറിയുന്നത്. ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചന്‍, അക്ഷയ് കുമാര്‍, ഹൃത്വിക് റോഷന്‍ എന്നിവര്‍ തനിഷ്തയ്ക്ക് പിന്തുണയുമായെത്തിയിട്ടുണ്ട്. കോമഡി നൈറ്റ് ബച്ചാവോയില്‍ പങ്കെടുക്കുവാന്‍ താരങ്ങള്‍ വിസമ്മതിക്കുകയും ചെയ്തു.

Advertising
Advertising

തമാശയായി കാണണമെന്ന് പറഞ്ഞ് സംഘാടകരും സുഹൃത്തുക്കളും താരത്തെ സമീപിച്ചെങ്കിലും തമാശയെന്ന് പറഞ്ഞ് തനിക്ക് ഇതിനെ തള്ളിക്കളയാനാവില്ലെന്ന് തനിഷ്ത പ്രതികരിച്ചു. പിന്നീട് നിറത്തെ അധിക്ഷേപിച്ചതിന് മാപ്പ് പറഞ്ഞ് ചാനല്‍ അധികൃതര്‍ ട്വിറ്ററിലും ഫേസ്ബുക്കിലും പോസ്റ്റ് ചെയ്തു. ചാനലിന്റെ പോസ്റ്റിന് നന്ദി പറഞ്ഞ തനിഷ്ത, ഇത് തനിക്ക് വേണ്ടിയല്ലെന്നും വിവേചനങ്ങള്‍ക്കെതിരെയാണെന്നും മറുപടി ട്വീറ്റില്‍ കുറിച്ചു. ഷോയുടെ അവതാരകന്‍ ഹാസ്യതാരം കൃഷ്ണ അഭിഷേകും മാപ്പ് പറഞ്ഞ് രംഗത്തെത്തിയിരുന്നു.

Full View
Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News