മാപ്പ് ചോദിക്കുന്നു ..... മാപ്പര്‍ഹിക്കാത്ത ഈ തെറ്റിന്...കുഞ്ചാക്കോ ബോബന്റെ ഫേസ്ബുക്ക് പോസ്റ്റ്

Update: 2018-05-27 10:03 GMT
Editor : Jaisy
മാപ്പ് ചോദിക്കുന്നു ..... മാപ്പര്‍ഹിക്കാത്ത ഈ തെറ്റിന്...കുഞ്ചാക്കോ ബോബന്റെ ഫേസ്ബുക്ക് പോസ്റ്റ്

ഒരാളുടെ യഥാർഥ അവസ്ഥ അറിയാതെ അയാളെക്കുറിച്ച് അനാവശ്യങ്ങള്‍ പ്രചരിപ്പിക്കരുത്

കൊച്ചി മെട്രോയില്‍ മദ്യപിച്ച് കിടന്നുറങ്ങി എന്നാരോപിച്ച് ബധിരനും മൂകനുമായ എല്‍ദോയുടെ ചിത്രങ്ങള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ രൂക്ഷ വിമര്‍ശവുമായി നടന്‍ കുഞ്ചാക്കോ ബോബന്‍. ഒരാളുടെ യഥാർഥ അവസ്ഥ അറിയാതെ,അയാളുടെ ശാരീരിക-മാനസിക അവസ്ഥ അറിയാതെ, മുൻവിധികളോടെയും മുൻധാരണകളോടെയും അഭിപ്രായങ്ങൾ എന്ന പേരിൽ അനാവശ്യങ്ങൾ എഴുതി പ്രചരിപ്പിക്കുമ്പോൾ,ഒന്നാലോചിക്കുക....
നാളെ നിങ്ങൾക്കും ഈ അവസ്ഥ വന്നു കൂടായ്കയില്ല...ചാക്കോച്ചന്‍ കുറിച്ചു.

കുഞ്ചാക്കോയുടെ പോസ്റ്റ് വായിക്കാം

Advertising
Advertising

ഇത് എൽദോ ....
സംസാരിക്കാനും കേൾക്കാനും ഉള്ള കഴിവ് ഇദ്ദേഹത്തിനില്ല."METRO" എന്ന മഹാ സംഭവത്തിൽ അറിയാതെ തളർന്നു വീണു പോയ ഒരു സഹോദരൻ!

ഒരാളുടെ യഥാർഥ അവസ്ഥ അറിയാതെ,അയാളുടെ ശാരീരിക-മാനസിക അവസ്ഥ അറിയാതെ ....
മുൻവിധികളോടെയും മുൻധാരണകളോടെയും അഭിപ്രായങ്ങൾ എന്ന പേരിൽ അനാവശ്യങ്ങൾ എഴുതി പ്രചരിപ്പിക്കുമ്പോൾ,ഒന്നാലോചിക്കുക....
നാളെ നിങ്ങൾക്കും ഈ അവസ്ഥ വന്നു കൂടായ്കയില്ല !!
നിങ്ങളോടു ഒരു തെറ്റും ചെയ്യാത്ത ആ പാവം മനുഷ്യൻറെ ജീവിതവും കുടുംബവും ആയിരിക്കാം തകർന്നത് ..അയാളുടെ സ്വപ്നങ്ങളും ആഗ്രഹങ്ങളും ആവാം ഇല്ലാതായത് ...എന്തിനു വേണ്ടി,എന്തു നേടി അത് കൊണ്ടു ???

പ്രിയപ്പെട്ട എൽദോ ....സംസാരശേഷിയും കേൾവിശക്തിയും ഇല്ലാത്ത തങ്ങൾ ഇതൊന്നും കേൾക്കാതിരിക്കുകയും പ്രതികരിക്കാതിരിക്കുകയും ആണ് നല്ലത് ....പക്ഷെ നിങ്ങൾ ഇതറിയും,നിങ്ങൾ വിഷമിക്കും ,നിങ്ങളുടെ കുടുംബം വേദനിക്കും ......
മാപ്പ് ചോദിക്കുന്നു .....
മാപ്പർഹിക്കാത്ത ഈ തെറ്റിന് .....ഞാൻ ഉൾപ്പടെയുള്ള ,സാമൂഹ്യ ബോധം ഉണ്ട് എന്ന് അഹങ്കരിക്കുന്ന മലയാളി സമൂഹം മുഴുവനും
.

Full View
Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News