സിനിമയോടൊപ്പം, അവനോടൊപ്പം: ലാല്‍ ജോസ്

Update: 2018-05-27 08:23 GMT
Editor : Sithara
സിനിമയോടൊപ്പം, അവനോടൊപ്പം: ലാല്‍ ജോസ്

രാമലീലയുടെ പോസ്റ്ററിനൊപ്പമാണ് സിനിമയൊടൊപ്പം, അവനോടൊപ്പം എന്ന് ലാല്‍ ജോസ് ഹാഷ് ടാഗിട്ട‌ത്.

രാമലീല നാളെ റിലീസ് ചെയ്യാനിരിക്കെ സിനിമയോടൊപ്പവും അവനോടൊപ്പവുമെന്ന് സംവിധായകന്‍ ലാല്‍ ജോസ്. ഫേസ് ബുക്കിലാണ് ലാല്‍ ജോസിന്‍റെ ഐക്യദാര്‍ഢ്യ പ്രഖ്യാപനം. രാമലീലയുടെ പോസ്റ്ററിനൊപ്പമാണ് സിനിമയൊടൊപ്പം, അവനോടൊപ്പം എന്ന് ലാല്‍ ജോസ് ഹാഷ് ടാഗിട്ട‌ത്.

നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ ആരോപണമുയര്‍ന്ന ഘട്ടത്തില്‍ ലാല്‍ ജോസ് പരസ്യമായി പിന്തുണ പ്രഖ്യാപിച്ചിരുന്നു. ദിലീപിനെ കഴിഞ്ഞ 26 വര്‍ഷമായി അറിയാമെന്നും ആരെല്ലാം കരിവാരിത്തേക്കാന്‍ ശ്രമിച്ചാലും ഒപ്പമുണ്ടെന്നുമാണ് ലാല്‍ ജോസ് നേരത്തെ ഫേസ് ബുക്കില്‍ കുറിച്ചത്. ദിലീപിനൊപ്പമുള്ള ഫോട്ടോയും പോസ്റ്റ് ചെയ്യുകയുണ്ടായി.

Advertising
Advertising

നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ ആദ്യം പൊലീസ് ചോദ്യംചെയ്തപ്പോള്‍ പിന്തുണയുമായി പല താരങ്ങളും രംഗത്തെത്തിയിരുന്നു. എന്നാല്‍ ദിലീപ് അറസ്റ്റിലായതോടെ ആദ്യ ഘട്ടത്തില്‍ ഇവരെല്ലാം മൌനം പാലിച്ചു. പിന്നീട് പലരും ദിലീപിനെ ജയിലില്‍ പോയി കാണാനും പിന്തുണ പ്രഖ്യാപിക്കാനും തയ്യാറായി. രാമലീല ബഹിഷ്കരിക്കണമെന്ന ആഹ്വാനം ഒരു ഭാഗത്ത് ഉയര്‍ന്നപ്പോള്‍ ഒരാളെ ചൊല്ലി സിനിമയെ തള്ളിപ്പറയുന്നത് ശരിയല്ല എന്ന വാദവുമായി പലരുമെത്തി. എന്നാല്‍ ലാല്‍ ജോസ് ഒരുപടി കൂടി കടന്ന് സിനിമയ്ക്കൊപ്പവും ദിലീപിനൊപ്പവുമാണെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News