നടന്‍ ജെഡി ചക്രവര്‍ത്തി വിവാഹിതനായി

Update: 2018-05-28 09:47 GMT
നടന്‍ ജെഡി ചക്രവര്‍ത്തി വിവാഹിതനായി

നടിയായ അനു കൃതി ശര്‍മ്മയാണ് വധു

നടനും സംവിധായകനുമായ ജെഡി ചക്രവര്‍ത്തി വിവാഹിതനായി. നടിയായ അനു കൃതി ശര്‍മ്മയാണ് വധു. ആഗസ്ത 18ന് ഹൈദരാബാദില്‍ വച്ചായിരുന്നു വിവാഹം. ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.

1989ല്‍ പുറത്തിറങ്ങിയ രാം ഗോപാല്‍വര്‍മ്മയുടെ ശിവ എന്ന ചിത്രത്തിലൂടെയാണ് ജെഡി ചക്രവര്‍ത്തി സിനിമയിലെത്തുന്നത്. നടനാവുന്നതിന് മുന്‍പ് സഹസംവിധായകന്റെ റോളിലായിരുന്നു ചക്രവര്‍ത്തി. മണിരത്നം, കൃഷ്ണ വംശി, എസ്.വി കൃഷ്ണ റെഡ്ഡി, കെ.രാഘവേന്ദ്ര റാവും, കോടി രാമകൃഷ്ണ, ഇവിവി സത്യനാരായണ, ശിവ നാഗേശ്വര റാവു, ഗുണശേഖര്‍, വംശി എന്നീ സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഹിന്ദി, തെലുങ്ക, തമിഴ് ഭാഷകളില്‍ അഭിനയിച്ചിട്ടുള്ള ചക്രവര്‍ത്തി എന്നോടിഷ്ടം കൂടാമോ, ഭാസ്കര്‍ ദ റാസ്കല്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളത്തിലും മുഖം കാണിച്ചു. ദര്‍വാസ ബന്ധ് രാഖോ ആണ് ചക്രവര്‍ത്തി സംവിധാനം ചെയ്ത ചിത്രം. ചക്രവര്‍ത്തിയുടെ ഉടന്‍ പുറത്തിറങ്ങാന്‍ പോകുന്ന ശ്രീദേവിയിലെ നായികയാണ് അനു കൃതി ശര്‍മ്മ.

Tags:    

Similar News