തലയുടെ വിവേകം 24ന് എത്തും; ബുക്കിങ് ഇന്ന് മുതല്‍

Update: 2018-05-28 03:58 GMT
Editor : Alwyn K Jose
തലയുടെ വിവേകം 24ന് എത്തും; ബുക്കിങ് ഇന്ന് മുതല്‍

തെന്നിന്ത്യന്‍ സൂപ്പര്‍താരം അജിത്തിന്റെ ഏറ്റവും പുതിയ ത്രില്ലർ ചിത്രമായ വിവേകം കേരളത്തിലും വമ്പൻ റിലീസിനൊരുങ്ങുന്നു.

തെന്നിന്ത്യന്‍ സൂപ്പര്‍താരം അജിത്തിന്റെ ഏറ്റവും പുതിയ ത്രില്ലർ ചിത്രമായ വിവേകം കേരളത്തിലും വമ്പൻ റിലീസിനൊരുങ്ങുന്നു. നിർമാതാവ് ടോമിച്ചൻ മുളകുപാടമാണ് വിവേകം കേരളത്തില്‍ പ്രദര്‍ശനത്തിന് എത്തിക്കുന്നത്.

സംസ്ഥാനത്തെ 300ഓളം സ്ക്രീനുകളിൽ ചിത്രം റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. ഈ മാസം 24 നാണ് ചിത്രം തീയറ്ററുകളിലേക്ക് എത്തുന്നത്. വമ്പന്‍ തിരക്ക് പ്രതീക്ഷിച്ച് ഇന്ന് മുതല്‍ അഡ്വാന്‍സ് ബുക്കിങ് സൌകര്യവും ഒരുക്കിയിട്ടുണ്ട്. ചിത്രത്തിന്റെ ട്രെയിലറിനും ഗാനങ്ങൾക്കും മികച്ച പ്രതികരണമാണ് ഇതിനോടകം ലഭിച്ചത്. കേരളത്തിൽ ചിത്രം മികച്ച വിജയമാകുമെന്ന പ്രതീക്ഷയിലാണ് ടോമിച്ചൻ മുളകുപാടം. വീരം, വേതാളം എന്നീ ചിത്രങ്ങൾക്കു ശേഷം തലയെ നായകനാക്കി ശിവ സംവിധാനം ചെയ്യുന്ന ആക്‌ഷൻ ത്രില്ലർ ചിത്രമാണ് വിവേകം. തലയ്ക്കൊപ്പം ബോളിവുഡ് താരം വിവേക് ഒബ്റോയിയും ചിത്രത്തിൽ ഒരു പ്രധാനവേഷത്തിലെത്തുന്നു. കാജൽ അഗൾവാളാണ് നായിക.

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News