ജയന്റെ ജീവിതം സിനിമയാകുന്നു

Update: 2018-05-28 05:36 GMT
ജയന്റെ ജീവിതം സിനിമയാകുന്നു

പുതുമുഖങ്ങളായിരിക്കും ചിത്രത്തില്‍ പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നത്

അകാലത്തില്‍ അന്തരിച്ച അനശ്വര നടന്‍ ജയന്റെ ജീവിത കഥ സിനിമയാക്കുന്നു. സ്റ്റാര്‍ സെലിബ്രേറ്റിംഗ് ജയന്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ടോം ഇമ്മട്ടിയാണ്. ഒരു മെക്‌സിക്കന്‍ അപാരതയ്ക്ക് ശേഷം ടോം സംവിധാനം ചെയ്യുന്ന ചിത്രമാണിത് ‍. പ്രമുഖ ബാനറായ ജോണി സാഗരിക ഈ ചിത്രത്തിലൂടെ ചലചിത്ര നിര്‍മ്മാണ രംഗത്തേക്ക് തിരിച്ചെത്തുന്നു എന്ന പ്രത്യേകത കൂടിയുണ്ട്. പുതുമുഖങ്ങളായിരിക്കും ചിത്രത്തില്‍ പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നത്.

മലയാള സിനിമ കറുപ്പിലും വെളുപ്പിലും നിറഞ്ഞാടുമ്പോള്‍ ആക്ഷന്‍ രംഗങ്ങളില്‍ മികവ് തെളിയിച്ച നായകനടനായിരുന്നു ജയന്‍. സ്റ്റണ്ട് ആർട്ടിസ്റ്റായാണ് ജയന്‍ സിനിമാരംഗത്തെത്തുന്നത്. പിന്നീട് 1970 കളിലെ മലയാള യുവത്വത്തിന്റെ ഹരമായി മാറി ഈ നടന്‍. പോസ്റ്റ്മാനെ കാണാനില്ല എന്ന ചിത്രത്തില്‍ ചെറിയ വേഷത്തില്‍ അഭിനയിച്ചെങ്കിലും ശാപമോക്ഷമാണ് ജയന്റെ ആദ്യ ചിത്രമായി ജയൻ കണക്കാക്കുന്നത്. ശാപമോക്ഷത്തിന്റെ ഷൂട്ടിംഗ് വേളയിൽ നടൻ ജോസ് പ്രകാശ് ആണ് ജയൻ എന്ന് പേര് നിർദ്ദേശിച്ചത്.

Advertising
Advertising

Full View

1976 ൽ പുറത്തിറങ്ങിയ ‘പഞ്ചമി’ എന്ന ചിത്രത്തിലെ ഫോറസ്റ്റ് റേഞ്ചറുടെ വേഷമാണ് ജയന്റെ ആദ്യത്തെ ശ്രദ്ധിക്കപ്പെടുന്ന വേഷം. പിന്നീട് ‘തച്ചോളി അമ്പു’, ‘ഏതോ ഒരു സ്വപ്നം’ എന്നീ ചിത്രങ്ങളിലെ അഭിനയവും ശ്രദ്ധിക്കപ്പെട്ടു. 1979 ൽ വന്ന ‘ശരപഞ്ചരം’ എന്ന ചിത്രത്തിലൂടെ ജയൻ എന്ന നടൻ മലയാളി യുവത്വത്തിന്റെ എക്കാലത്തെയും വാഴ്ത്തപ്പെട്ട ആക്ഷൻ ഹീറോ എന്ന പദവി കയ്യടക്കി.

1980 നവംബര്‍ 16ന് മദ്രാസിലെ ഷോളവാരത്ത്, പി എൻ സുന്ദരം സംവിധാനം ചെയ്ത ‘കോളിളക്കം’ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയുണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ പെട്ടാണ് ജയന്‍ മരണമടഞ്ഞത്. കാലത്തിനപ്പുറത്തേക്ക് മറഞ്ഞുവെങ്കിലും മിമിക്രി വേദികളിലൂടെ ജയന്‍ ഇന്നും നിറഞ്ഞുനില്‍ക്കുന്നുണ്ട്.

Tags:    

Similar News